ജിദ്ദ – ഫെയ്‌സ്ബുക്കിലൂടെ സൗദി അറേബ്യയെ അപകീര്‍ത്തിപ്പെടുത്തിയ ജീവനക്കാരന്‍ സൗദിയിലെ ശാഖകളിലല്ല ജോലി ചെയ്തിരുന്നതെന്ന് ഡന്‍കിന്‍ ഡോണട്‌സ് കമ്പനി അറിയിച്ചു. സൗദി അറേബ്യക്കെതിരായ അപകീര്‍ത്തി ഒരു വ്യക്തിയുടെ ഭാഗത്തു നിന്നുള്ള ഒറ്റപ്പെട്ട പ്രവൃത്തിയാണ്. ഇത് അപലപനീയമാണ്. ഇത് ഒരു തരത്തിലും ഡന്‍കിന്‍ സൗദി അറേബ്യയെ പ്രതിനിധീകരിക്കുന്നില്ല. ഈ പ്രവൃത്തി ചെയ്ത വ്യക്തി ഡന്‍കിന്‍ സൗദിയില്‍ ജോലി ചെയ്യുന്നില്ല. ഇയാള്‍ സൗദിയിലെ ഏതെങ്കിലും വര്‍ക്ക് ടീമുകളില്‍ ഉള്‍പ്പെടുന്നില്ലെന്നും കമ്പനി വ്യക്തമാക്കി.

സൗദി ഭരണാധികാരികളോടും രാജ്യത്തോടും ഡന്‍കിന്‍ സൗദി അറേബ്യക്ക് അങ്ങേയറ്റം ബഹുമാനവും വിലമതിപ്പും ഉണ്ട്. ഞങ്ങളുടെ മൂല്യങ്ങളെയോ സൗദി അറേബ്യയുടെ പരമാധികാരത്തെയോ അപകീര്‍ത്തിപ്പെടുത്തുന്നതിനെയും ലംഘിക്കുന്നതിനെയും ശക്തമായി നിരാകരിക്കുന്നതായും ഡന്‍കിന്‍ ഡോണട്‌സ് പ്രസ്താവനയില്‍ പറഞ്ഞു. സാമൂഹികമാധ്യമങ്ങളിലൂടെ സൗദി അറേബ്യയെ അപകീര്‍ത്തിപ്പെടുത്തിയ ജീവനക്കാരനെ ഡന്‍കിന്‍ ഡോണട്‌സ് റെസ്‌റ്റോറന്റ് ശൃഖംല പിരിച്ചുവിട്ടിരുന്നു.