റമദാനിന് ശേഷം സാധാരണ ഉറക്ക രീതിയിലേക്ക് മടങ്ങുന്നത് പലർക്കും അത്ര വേഗം സാധിക്കുന്ന കാര്യമല്ല. എന്നാൽ ഈ ആറ് കര്യങ്ങൾ ശ്രദ്ധിച്ചാൽ എളുപ്പത്തിൽ ഉറക്കം പഴയ രീതിയിലാക്കാം

ഉത്തേജക പാനീയങ്ങൾ ഒഴിവാക്കുക: കാപ്പി, ചായ, കാർബണേറ്റഡ് പാനീയങ്ങൾ തുടങ്ങിയവയിൽ കഫീൻ അടങ്ങിയിട്ടുണ്ട്, ഇത് ഉറക്കം തടസ്സപ്പെടുത്തും. ഉറങ്ങുന്നതിന് 4-6 മണിക്കൂർ മുമ്പ് ഇത്തരം പാനീയങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക.

ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് ഇലക്ട്രോണിക് ഉപകരണങ്ങൾ ഓഫ് ചെയ്യുക. പുസ്തകം വായിക്കുന്നത് പോലെയുള്ള ശാന്തമായ പ്രവർത്തനങ്ങൾ ഉറക്കത്തിന് മുന്നോടിയായി ചെയ്യുന്നത് ഗുണം ചെയ്യും.
പകൽ ക്ഷീണം തോന്നുന്നുവെങ്കിൽ, 20-30 മിനിറ്റ് ദൈർഘ്യമുള്ള ഒരു ചെറിയ ഉച്ചനിദ്ര (ഖൈലൂല) ഉപകാരപ്രദമാണ്. എന്നാൽ, ദീർഘനേരം ഉറങ്ങുന്നത് രാത്രി ഉറക്കത്തെ ബാധിക്കാം.
രാവിലെ സൂര്യപ്രകാശം ഏൽക്കുന്നത് ഗുണകരമാണ്. ഒരു ചെറിയ നടത്തം അല്ലെങ്കിൽ ജനാലകൾ തുറന്ന് വെളിച്ചം അകത്തേക്ക് കടത്തിവിടുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തും.
ഉറങ്ങുന്നതിന് തൊട്ടുമുമ്പ് കനമുള്ള ഭക്ഷണം കഴിക്കുന്നത് ദഹനപ്രശ്നങ്ങൾ ഉണ്ടാക്കി ഉറക്കത്തെ ബാധിക്കും. ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് ഭക്ഷണം കഴിക്കുന്നത് ശീലമാക്കുക.
നിയന്ത്രിത വ്യായാമം ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുന്നു, എന്നാൽ ഉറങ്ങുന്നതിന് തൊട്ടുമുമ്പ് തീവ്രമായ വ്യായാമം ഒഴിവാക്കുക.