ജിദ്ദ – മെയ് പകുതിയോടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദി അറേബ്യ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ പ്രസിഡന്റായി രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ട് വൈറ്റ് ഹൗസില്‍ തിരിച്ചെത്തിയതിന് ശേഷം ട്രംപ് നടത്തുന്ന ആദ്യ വിദേശ യാത്രയാണിതെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ആദ്യ വിദേശ യാത്രയില്‍ സൗദി അറേബ്യ സന്ദര്‍ശിക്കാനുള്ള ട്രംപിന്റെ തീരുമാനം ഗള്‍ഫ് രാജ്യങ്ങളുമായുള്ള ട്രംപ് ഭരണകൂടത്തിന്റെ ബന്ധം, പ്രത്യേകിച്ച് സാമ്പത്തിക സഹകരണം, നിക്ഷേപം എന്നീ മേഖലകളില്‍ എത്രത്തോളം ശക്തിപ്പെട്ടിട്ടുണ്ടെന്ന് സൂചിപ്പിക്കുന്നു. ആദ്യ ഭരണകാലത്ത് ട്രംപിന്റെ ആദ്യ വിദേശ സന്ദര്‍ശനം ഏകദേശം ഇതേ സമയത്ത് സൗദി അറേബ്യയിലേക്കായിരുന്നു.
