സൗദിയിൽ വിമാന, ട്രെയിൻ ടിക്കറ്റുകൾക്ക് ഇനി ഒറ്റ ബുക്കിംഗ് പ്ലാറ്റ്‌ഫോം
ജിദ്ദ: വിദേശങ്ങളിൽ നിന്നുള്ള ഹജ്, ഉംറ തീർത്ഥാടകർക്കും സന്ദർശകർക്കും ഏറെ സഹായകമായി സൗദിയിൽ വിമാന, ട്രെയിൻ ടിക്കറ്റുകൾക്ക് ഇനി ഒറ്റ ബുക്കിംഗ് പ്ലാറ്റ്‌ഫോം. ഇതിനുള്ള തന്ത്രപരമായ പങ്കാളിത്ത കരാറിൽ സൗദി അറേബ്യ റെയിൽവെയ്‌സും മധ്യപൗരസ്ത്യദേശത്തെ മുൻനിര ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ നാസും ഒപ്പുവെച്ചു. ഏകീകൃത റിസർവേഷൻ സംവിധാനത്തിൽ ഹറമൈൻ ഹൈസ്പീഡ് റെയിൽവെയുമായി ഫ്‌ളൈറ്റ് റിസർവേഷനുകൾ ബന്ധിപ്പിച്ച് സംയോജിത യാത്രാനുഭവം നൽകാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഡിജിറ്റൽ പരിവർത്തനം വർധിപ്പിക്കുകയും രാജ്യത്തിന്റെ മൾട്ടി മോഡൽ ഗതാഗത സംവിധാനത്തെ പിന്തുണക്കുകയും […]