റമദാനില്‍ ഹറമില്‍ വെച്ച് ഫോട്ടോകളും വീഡിയോകളുമെടുക്കുന്നതില്‍ മുഴുകി പുണ്യംനിറഞ്ഞ സമയം പാഴാക്കരുതെന്ന് ഹറം ഇമാം അബ്ദുറഹ്മാന്‍ അല്‍സുദൈസ്
മക്ക – വിശുദ്ധ റമദാനില്‍ ഹറമില്‍ വെച്ച് ഫോട്ടോകളും വീഡിയോകളുമെടുക്കുന്നതില്‍ മുഴുകി പുണ്യംനിറഞ്ഞ സമയം പാഴാക്കരുതെന്ന് ഹറം മതകാര്യ വകുപ്പ് മേധാവി ശൈഖ്. ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് റമദാന്‍ സന്ദേശത്തിലാണ് സുദൈസ് ഇക്കാര്യം പറഞ്ഞത്. ആരാധനാ കര്‍മങ്ങളില്‍ സയമം ചെലവഴിക്കണം. ഹറമിന്റെ കവാടങ്ങളിലും നടവഴികളിലും മതാഫിലും മസ്അയിലും ഉന്തുംതള്ളും തിക്കുംതിരക്കുമുണ്ടാക്കരുത്. സ്ത്രീകള്‍ അവരുടെ വിശുദ്ധിയും പര്‍ദയും മാന്യമായ വേഷവിധാനവും കാത്തുസൂക്ഷിക്കണം. കുട്ടികളെയുമായി ഹറമില്‍ എത്തുന്നവര്‍ അവര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ഇരു ഹറമുകളിലും പാലിക്കേണ്ട മര്യാദകള്‍ പഠിപ്പിക്കുകയും […]