ഫലസ്തീനികളെ മറ്റു രാജ്യങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാതെ ഗസ പുനര്‍നിര്‍മിക്കുന്നതിനുള്ള 5,300 കോടി ഡോളര്‍ പദ്ധതി അറബ് ഉച്ചകോടി അംഗീകരിച്ചു
കയ്‌റോ: ഇസ്രായിൽ ആക്രമണത്തിൽ തകര്‍ന്നടിഞ്ഞ ഗസ പുനര്‍നിര്‍മിക്കാനുള്ള പദ്ധതിക്ക് കയ്റോയില്‍ ചേര്‍ന്ന അടിയന്തിര അറബ് ഉച്ചകോടി അംഗീകാരം നല്‍കിയതായി ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസി അറിയിച്ചു. ഗസയിലെ ഫലസ്തീനികലെ മറ്റു രാജ്യങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാതെ ഗസ പുനര്‍നിര്‍മിക്കുന്നതിനുള്ള വിശദ രൂപരേഖയ്ക്കാണ് അറബ് നേതാക്കള്‍ അംഗീകാരം നല്‍കിയത്. സ്വന്തം ഭൂമിയില്‍ തുടരാനുള്ള ഫലസ്തീന്‍ ജനതയുടെ അവകാശം സംരക്ഷിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അൽസീസി പറഞ്ഞു. ഗസയുടെ ഭരണം കൈകാര്യം ചെയ്യുന്നതിന് സ്വതന്ത്ര കമ്മിറ്റി രൂപീകരിക്കണമെന്നും പദ്ധതി ആവശ്യപ്പെടുന്നു. ഫലസ്തീന്‍ […]