ജിദ്ദ – ജനുവരിയില്‍ സൗദി അറേബ്യയുടെ പെട്രോളിതര കയറ്റുമതിയില്‍ 10.7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. ജനുവരിയില്‍ ആകെ കയറ്റുമതി 2.4 ശതമാനം തോതില്‍ വര്‍ധിച്ചു. ഇറക്കുമതി 8.3 ശതമാനം തോതിലും വര്‍ധിച്ചു. വാണിജ്യ മിച്ചം 11.9 ശതമാനം തോതില്‍ കുറഞ്ഞു. ആകെ കയറ്റുമതിയില്‍ എണ്ണ കയറ്റുമതി 74.8 ശതമാനത്തില്‍ നിന്ന് 72.7 ശതമാനമായി കുറഞ്ഞു.

ആകെ കയറ്റുമതിയുടെ 15.2 ശതമാനവും ഇറക്കുമതിയുടെ 26.4 ശതമാനവും ചൈനയുമായിട്ടായിരുന്നു. ജനുവരിയില്‍ കയറ്റുമതി 97.2 ബില്യണ്‍ റിയാലും ഇറക്കുമതി 72.6 ബില്യണ്‍ റിയാലും ആകെ വ്യാപാരം 169.8 ബില്യണ്‍ റിയാലും വാണിജ്യ മിച്ചം 24.6 ബില്യണ്‍ റിയാലുമായിരുന്നു.