ജിദ്ദ – എസ്.ടി.സി ബാങ്ക് വിസ കാര്‍ഡ് ഉപയോഗിച്ച് വാഹനങ്ങളില്‍ ഇന്ധനം നിറക്കുമ്പോള്‍ 15 ശതമാനം ക്യാഷ്ബാക്ക് ലഭിക്കുന്ന ഓഫര്‍ പ്രഖ്യാപിച്ച് എസ്.ടി.സി ബാങ്ക്. ഓഫര്‍ ഈ മാസം 29 വരെ നിലവിലുണ്ടാകും. എല്ലാ വിസ കാര്‍ഡ് വിഭാഗങ്ങള്‍ക്കും (ക്ലാസിക്, പ്ലാറ്റിനം, സിഗ്‌നേച്ചര്‍) ഓഫര്‍ ബാധകമാണ്. ഡിജിറ്റല്‍, പ്ലാസ്റ്റിക് കാര്‍ഡുകള്‍ക്ക് ഒരുപോലെ ഓഫര്‍ ബാധകമാണ്. എസ്.ടി.സി ബാങ്ക് ഉപഭോക്താക്കള്‍ക്ക് മാത്രമുള്ളതാണ് ഈ ഓഫര്‍.

ഒരു ഇടപാടിന് പരമാവധി ക്യാഷ്ബാക്ക് പരിധി 30 സൗദി റിയാലായി നിര്‍ണയിച്ചിട്ടുണ്ട്. ഓഫര്‍ കാലയളവില്‍ എല്ലാ ഉപയോക്താക്കള്‍ക്കും രണ്ടു തവണ ഓഫര്‍ പ്രയോജനപ്പെടുത്താവുന്നതാണ്. ക്യാഷ്ബാക്ക് തുക രണ്ട് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ ഉപയോക്താക്കളുടെ എസ്.ടി.സി ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കും.
ആപ്പിള്‍ പേ, മദ പേ ഉപയോഗിച്ച് പണമടക്കുമ്പോഴും ഓഫര്‍ ലഭിക്കും. 5542, 5541 വാണിജ്യ കോഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പെട്രോള്‍ ബങ്കുകളിലാണ് ഓഫര്‍ ലഭിക്കുക. സൗദി അറേബ്യയിലെ എല്ലാ പ്രവിശ്യകളിലും ഓഫര്‍ ലഭിക്കും. പെട്രോള്‍ ബങ്കുകളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്റ്റോറുകളിലോ വ്യാപാര സ്ഥാപനങ്ങളിലോ നടത്തുന്ന ഇടപാടുകള്‍ ഓഫര്‍ പരിധിയില്‍ വരില്ല. എസ്.ടി.സി ബാങ്ക് കാര്‍ഡ് നിബന്ധനകളും വ്യവസ്ഥകളും ഓഫറിന് ബാധകമാണ്. എസ്.ടി.സി ബാങ്ക് ജീവനക്കാര്‍ക്ക് ഈ ഓഫറില്‍ പങ്കെടുക്കാന്‍ അര്‍ഹതയില്ലെന്നും ബാങ്ക് വ്യക്തമാക്കി.