റിയാദ് : ഹിജ്റ 1446-ലെ ഈദുൽ ഫിത്വർ നമസ്ക്കാരവുമായി ബന്ധപ്പെട്ട് ഇസ് ലാമിക കാര്യ മന്ത്രി ഷെയ്ഖ് ഡോ. അബ്ദുല്ലത്തീഫ് ബിൻ അബ്ദുൽ അസീസ് ആൽ ഷെയ്ഖ് രാജ്യത്തുടനീളമുള്ള മന്ത്രാലയ ശാഖകൾക്ക് സർക്കുലർ പുറപ്പെടുവിച്ചു.

പള്ളികളിലും ഈദ് മുസ്വല്ലകളിലും പെരുന്നാൾ നമസ്ക്കാരം നിർവ്വഹിക്കണം. മുസ്വല്ലകൾ മുൻകൂട്ടി തയ്യാറാക്കാൻ കമ്പനികളെ നിയോഗിക്കണം.
ഉമ്മുൽ-ഖുറ കലണ്ടർ അനുസരിച്ച് സൂര്യോദയത്തിന് ശേഷം 15 മിനിറ്റ് കഴിയുന്നതോടെ ഈദ് നമസ്ക്കാര സമയം നിശ്ചയിക്കൽ എന്നിവയും സർക്കുലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതോടൊപ്പം മഴ ഉണ്ടാകുന്ന സാഹചര്യമാണെങ്കിൽ നിയുക്ത പള്ളികളിൽ പ്രാർത്ഥനകൾ നടത്തണമെന്നും സർക്കുലറിൽ ഊന്നിപ്പറഞ്ഞു.