മദീന – വിശുദ്ധ റമദാനിലെ ആദ്യ പത്തു ദിവസങ്ങളില്‍ പ്രവാചക പള്ളിയില്‍ 97,05,341 പേര്‍ നമസ്‌കാരം നിര്‍വഹിച്ചതായി ഹറംകാര്യ വകുപ്പ് അറിയിച്ചു. പ്രാർത്ഥനക്കായി എത്തിയവർക്ക് ഹറംകാര്യ വകുപ്പ് ഏറ്റവും മികച്ച സേവനങ്ങളാണ് നൽകിയത്. വിശ്വാസികളുടെയും സന്ദര്‍ശകരുടെയും സുഗമമായ നീക്കം ഉറപ്പുവരുത്താന്‍ വഴികളിലെല്ലാം നിരീക്ഷകരെ നിയോഗിച്ച് മസ്ജിദുന്നബവിയില്‍ വിവിധ ഭാഗങ്ങളിലേക്കുള്ള ആളുകളുടെ ഒഴുക്ക് ഹറംകാര്യ വകുപ്പ് എളുപ്പമാക്കിയെന്നും അധികൃതർ അറിയിച്ചു.
