രാജ്യത്തുടനീളമുള്ള 28,000-ത്തിലധികം മുസ് ലിം ഗുണഭോക്താക്കളെ പിന്തുണക്കുന്നതിനായി നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലെ സൗദി എംബസിയിലെ മതകാര്യ വകുപ്പ് വഴി ആരംഭിച്ച ഈത്തപ്പഴ സമ്മാന പരിപാടി ഉൾപ്പെടെയുള്ള കിംഗ് സൽമാൻ ഗിഫ്റ്റ് പ്രോഗ്രാം സൗദി ഇസ് ലാമിക കാര്യ, പ്രബോധന മന്ത്രാലയം നടപ്പിലാക്കാൻ തുടങ്ങി.

നേപ്പാളിലെ 28,000-ത്തിലധികം മുസ് ലിംകൾക്കിടയിൽ വിതരണം ചെയ്യുന്നതിനായി ഏഴ് ടൺ ഈത്തപ്പഴം നിരവധി ചാരിറ്റബിൾ സൊസൈറ്റികൾക്കും ഇസ് ലാമിക കേന്ദ്രങ്ങൾക്കും എത്തിച്ചു.
നേപ്പാളിലെ സൗദി അംബാസഡർ സഅദ് അബു ഹുമൈദ്, ഇസ്ലാമിക് കമ്മീഷൻ ചെയർമാൻ ഷമീം അൻസാരി, പാർലമെന്റ് അംഗം ഖാലിദ് സിദ്ദിഖി, പ്രഭാഷകരുടെ സൂപ്പർവൈസർ ഷെയ്ഖ് അബ്ദുൾ ഖയൂം എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.