ജിദ്ദ: സൗദിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് റമദാന്‍ 20 (മാര്‍ച്ച് 20) വ്യാഴാഴ്ച മുതൽ ഈദുല്‍ ഫിത്ര്‍ അവധി ആരംഭിക്കും. വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരം ഇന്നു മുതല്‍ സ്‌കൂളുകളില്‍ മൂന്നാം സെമസ്റ്റര്‍ (തേഡ് ടേം) ആരംഭിച്ചു. ഈദുല്‍ ഫിത്ര്‍ അവധി പൂര്‍ത്തിയായി ശവ്വാല്‍ എട്ടിന് ഞായറാഴ്ച സ്‌കൂളുകള്‍ തുറക്കും. ദുല്‍ഖഅ്ദ 6, 7 തീയതികളിലും (ഞായര്‍, തിങ്കള്‍) അവധിയായിരിക്കും.

ദുല്‍ഹജ് മൂന്നിന് വെള്ളിയാഴ്ച ബലിപെരുന്നാള്‍ അവധി ആരംഭിക്കും. ബലിപെരുന്നാള്‍ അവധി പൂര്‍ത്തിയായി ദുല്‍ഹജ് 19ന് സ്‌കൂളുകള്‍ തുറക്കും. ഹിജ്‌റ 1447 മുഹറം ഒന്നിന് (ജൂണ്‍ 26) വേനലവധിക്ക് (വര്‍ഷാന്ത അവധി) തുടക്കമാകും. സ്വഫര്‍ 18ന് സൂപ്പര്‍വൈസര്‍മാരും ഓഫീസ് ജീവനക്കാരും ഓഫീസുകളിലും സ്‌കൂളുകളിലും തിരിച്ചെത്തണം. സ്വഫര്‍ 23ന് അധ്യാപകര്‍ക്ക് ഡ്യൂട്ടി പുനരാരംഭിക്കും. വേനലവധി പൂര്‍ത്തിയായി റബീഉല്‍ അവ്വല്‍ ഒന്നിന് (ഓഗസ്റ്റ് 24) പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമാകും.