പുതിയ സിറിയൻ പ്രസിഡൻ്റ് അഹമ്മദ് അൽ ശറഉം സൗദിയിലേക്ക്
ഡമാസ്കസ്: പുതിയ സിറിയൻ പ്രസിഡൻ്റ് അഹമ്മദ് അൽ ശറഉം അദ്ദേഹത്തിൻ്റെ വിദേശകാര്യ മന്ത്രി അസദ് അൽ ഷൈബാനിയും സൗദിയിലേക്ക് തിരിച്ചു. സിറിയൻ പ്രസിഡന്റായതിനു ശേഷമുള്ള അഹ്മദ് ശറഇന്റെ ആദ്യ വിദേശ രാജ്യ സന്ദർശനമാണിതെന്നത് ശ്രദ്ധേയമാണ്. സൗദിയുടെ വിമാനത്തിലാണ് അഹ്മദ് ശറഉം ഷൈബാനിയും റിയാദിലേക്ക് പറക്കുന്നത്. സിറിയയ്‌ക്കുള്ള സൗദിയുടെ തുടർച്ചയായ നയതന്ത്രപരവും രാഷ്ട്രീയവുമായ പിന്തുണയാണ് ഇത് വ്യക്തമാക്കുന്നത്.