സൗദിയിൽ ഈ ശൈത്യകാലത്ത് അനുഭവപ്പെട്ടതിൽ വെച്ച് ഏറ്റവും കുറഞ്ഞ താപനിലയാണ് ഇന്ന് രാവിലെ വടക്കൻ മേഖലയിൽ രേഖപ്പെടുത്തിയത്.
തുറൈഫിൽ -5 ഡിഗ്രിയും, ഖുറയ്യാത്തിൽ -3 ഡിഗ്രിയും, റഫ അറാർ എന്നിവിടങ്ങളിൽ -2 ഡിഗ്രിയും, അൽജൗഫ്, തബൂക്, ഹായിൽ എന്നിവിടങ്ങളിൽ പൂജ്യം ഡിഗ്രി സെൽഷ്യസുമാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്.

തലസ്ഥാന നഗരിയായ റിയാദിൽ 6 ഡിഗ്രിയും, ബുറൈദയിൽ 3 ഡിഗ്രിയും, മദീനയിൽ 10 ഡിഗ്രി സെൽഷ്യസുമാണ് ഏറ്റവും കുറഞ്ഞ താപനില.
തുറൈഫിൽ പാത്രങ്ങളിൽ വെച്ച വെള്ളവും, വാഹങ്ങളിലൂടെ ഒലിച്ചിറങ്ങിയ വെള്ളവും തണുത്തുറഞ്ഞ് ഐസ് ആയതായി നിരവധി വീഡിയോ തുറൈഫ് നിവാസികൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
റഫ ഗവർണറേറ്റിലെ ഒരു റെസ്റ്റോറന്റിന്റെ മുൻപിൽ സ്ഥാപിച്ചിട്ടുള്ള അലങ്കാര ജലധാരയിലെ വെള്ളം മരവിച്ച് നിശ്ചലമായി.
വടക്കൻ അതിർത്തി പ്രദേശമായ റഫ ഗവർണറേറ്റിൽ ഇന്ന് രാവിലെ മൈനസ് രണ്ട് ഡിഗ്രി സെൽഷ്യസാണ് താപനില രേഖപ്പെടുത്തിയത്.
ഇവിടെ തുറസ്സായ പ്രദേശങ്ങളിലെ ചെറിയ ജലാശയങ്ങളിലെയും, കന്നുകാലികൾക്ക് കുടിക്കാൻ നിറച്ചുവെച്ച ടാങ്കിലെ വെള്ളവും ഐസ് ആയിമാറി. വീഡിയോ കാണാം👇