റിയാദ്- വെള്ളിയാഴ്ച വൈകുന്നേരം റമദാന്‍ മാസപ്പിറവി നിരീക്ഷിക്കണമെന്ന് സൗദി സുപ്രിം കോടതി ആവശ്യപ്പെട്ടു. ഉമ്മുല്‍ ഖുറാ കലണ്ടര്‍ അനുസരിച്ച് വെള്ളിയാഴ്ച ശഅ്ബാന്‍ 29 ആണ്. നഗ്ന നേത്രങ്ങള്‍ കൊണ്ടോ മറ്റോ മാസപ്പിറവി ദര്‍ശിക്കുന്നവര്‍ തൊട്ടടുത്ത കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യണം. പ്രദേശങ്ങളിലെ മാസപ്പിറവി നിരീക്ഷണ സമിതിയുമായി സഹകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
