സൗദിയിൽ ചൊവ്വാഴ്ച മുതൽ വീണ്ടും തണുപ്പ് വർധിക്കുമെന്നന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അപ്രതീക്ഷിതമായ കാലാവസ്ഥാ മാറ്റമാണ് കാരണം. അൽജൗഫ്, ഹാഇൽ, ഖസീം, റിയാദ് എന്നിവിടങ്ങളിൽ ഇതിന്റെ പ്രതിഫലനമുണ്ടാകും. ഇവിടങ്ങളിൽ താപനില 2°C മുതൽ 0°C വരെ എത്തും. കിഴക്കൻ പ്രവിശ്യകിളിലെ ചിലയിടങ്ങളിലും തണുപ്പ് ശക്തമാകും. ഇവിടങ്ങളിൽ താപനില 4°C വരെയെത്തും. ഈ മാസം അവസാനത്തോടെ ശീതകാലത്തിനും അവസാനമാകും. തണുപ്പിനെ പ്രതിരോധിക്കാനുള്ള ജാഗ്രത പാലിക്കണം, ബന്ധപ്പെട്ട അതോറിറ്റികളുടെ നിർദേശങ്ങൾ പാലിക്കണം, കാലാവസ്ഥാ വകുപ്പിന്റെ പുതുക്കിയ വിവരങ്ങൾ പരിശോധിക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
