ജിദ്ദ: സൗദി റിയാല്‍ ചിഹ്നം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട എട്ടു മാനദണ്ഡങ്ങളും വ്യവസ്ഥകളും കര്‍ശനമായി പാലിക്കണമെന്ന് സൗദി സെന്‍ട്രല്‍ ബാങ്ക് (സാമ) ആവശ്യപ്പെട്ടു. ഏതു ഭാഷകളില്‍ ഉപയോഗിക്കുമ്പോഴും റിയാല്‍ ചിഹ്നം സംഖ്യയുടെ ഇടതുവശത്താണ് ഉപയോഗിക്കേണ്ടത്. സംഖ്യക്കും റിയാല്‍ ചിഹ്നത്തിനും ഇടയില്‍ അകലം ഉണ്ടായിരിക്കണം. റിയാല്‍ ചിഹ്നത്തിന്റെ നിശ്ചിത അനുപാതവും ജ്യാമിതീയ ഘടനയും നിലനിര്‍ത്തണം. ചിഹ്നത്തിന്റെ ഉയരം ടെക്സ്റ്റ് ഉയരവമായി പൊരുത്തപ്പെടണമെന്നും ചിഹ്ന ദിശയും ടെക്സ്റ്റ് ദിശയും പൊരുത്തം വേണം. ആകൃതികള്‍ക്കുള്ളില്‍ ചിഹ്ന ഉയരത്തിന്റെ മൂന്നിലൊന്ന് ഭാഗത്തിന് തുല്യമായ ഇടം ശൂന്യമായി നിലനിര്‍ത്തണമെന്നും പശ്ചാത്തലങ്ങളുമായി വര്‍ണ വ്യത്യാസം നിലനിര്‍ത്തണമെന്നും സാമ ആവശ്യപ്പെട്ടു.


