റിയാദ്: മേഖല മുനിസിപ്പാലിറ്റി വിവിധ വകുപ്പുകളുമായി ചേർന്ന് സംയുക്തമായി നടത്തിയ പരിശോധനയിൽ നിരവധി സ്റ്റാളുകൾ അടച്ചുപൂട്ടുകയും 23 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
നട്സ് വിൽക്കുന്ന രണ്ട് സ്റ്റാളുകൾ, 4 മൊബൈൽ റിപ്പയർ കടകൾ, വസ്ത്രങ്ങൾ വിൽക്കുന്ന രണ്ട് സ്റ്റാളുകൾ, പച്ചക്കറികളും പഴങ്ങളും വിൽക്കുന്ന 53 സ്റ്റാളുകൾ എന്നിവ നീക്കം ചെയ്തു.

സ്ക്രാപ്പ് സൂക്ഷിച്ചതിന് മൂന്ന് വീടുകൾ പിടിച്ചെടുക്കുകയും, നിയമലംഘനം നടത്തിയ 29 സ്ഥാപനങ്ങൾ അടച്ചു പൂട്ടുകയും ചെയ്തു.
ന്യൂ മൻഫുഹ, അൽ-ദീര, അൽ-ഔദ്, അൽ-മർഖാബ് എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ട പരിശോധന ക്യാംപയിനിൽ 4,500 കിലോഗ്രാം ഭക്ഷണ സാധനങ്ങൾ കണ്ടുകെട്ടുകയും 121 കിലോഗ്രാം ഭക്ഷണ സാധനങ്ങൾ നശിപ്പിച്ചു കളയുകയും ചെയ്തു.
റിയാദ് മേഖല മുനിസിപ്പാലിറ്റിയുടെ ജോയിന്റ് ഓപ്പറേഷൻസ് റൂം, റിയാദിലുടനീളം പരിശോധനാ കാമ്പെയ്‌ൻ തുടർന്നുകൊണ്ടിരിക്കുകയാണ്.
ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും, നിയമങ്ങളും ചട്ടങ്ങളും പാലിക്കപ്പെടുന്നത് ശക്തിപ്പെടുത്തുകയും ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് പരിശോധന.