ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ പരിഷ്കരിച്ച തൊഴില്‍ നിയമങ്ങൾ ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു; പ്രധാന ഭേദഗതികൾ അറിയാം

ജിദ്ദ:  സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ഓഗസ്ത് മാസം അംഗീകരിച്ച പരിഷ്കരിച്ച തൊഴില്‍ നിയമങ്ങൾ ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. പ്രധാന ഭേദഗതികൾ താഴെ കൊടുക്കുന്നു.

തൊഴിൽ കരാർ തൊഴിലാളി അവസാനിപ്പിക്കുകയാണെങ്കിൽ (കാലയളവ് നിശ്ചയിക്കാത്ത കരാറുകൾക്ക്) 30 ദിവസം മുമ്പും, കരാർ തൊഴിലുടമ അവസാനിപ്പിക്കുകയാണെങ്കിൽ 60 ദിവസം മുമ്പും വിവരം അറിയിക്കണം (നോട്ടീസ് പിരീഡ്).


തൊഴിലാളിയുടെ സഹോദരനോ സഹോദരിയോ മരിച്ചാൽ സാലറിയോട് കൂടെ മൂന്ന് ദിവസം അവധി നൽകണം.

പുതുതായി വരുന്ന തൊഴിലാളിയുടെ പ്രൊബേഷണറി കാലയളവ് തൊഴിൽ കരാറിൽ രേഖപ്പെടുത്തണം. 180 ദിവസം വരെ പ്രൊബേഷണറി കാലയളവ് നിശ്ചയിക്കാം.

കരാർ കാലാവധി വ്യക്തമാക്കിയിട്ടില്ലെങ്കിൽ പ്രവാസി തൊഴിലാളിക്ക് കരാർ കാലാവധിയും പുതുക്കലും സംബന്ധിച്ച സംവിധാനം ഒരുക്കൽ.

വനിതാ തൊഴിലാളികളുടെ പ്രസവാവധി 12 ആഴ്ചയായി വർദ്ധിപ്പിക്കൽ.

ഒരു തൊഴിലാളി ഓവർടൈം ജോലി ചെയ്താൽ നൽകേണ്ട ഓവർ ടൈം മണിക്ക് പകരം, ആവശ്യമെങ്കിൽ ശമ്പളത്തോടുകൂടിയ അവധി നൽകൽ കരാറിൽ പെടുത്തൽ.

പരിശീലന കരാറിൽ ട്രെയിനിയുടെയും തൊഴിലുടമയുടെയും അവകാശങ്ങളും കടമകളും വ്യക്തമാക്കൽ.

രാജി , കടപ്പാട് എന്നിവയുടെ നിർവചനവും രാജി നടപടിക്രമങ്ങൾ വിശദീകരിക്കുകയും ചെയ്യുന്ന ഒരു ആർട്ടിക്കിൾ ചേർക്കൽ. പാപ്പരത്വ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് തൊഴിൽ കരാർ അവസാനിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങങ്ങൾ, എന്നിവയാണ് പുതിയ ഭേദഗതികൾ.

തൊഴിലുടമ തൊഴിൽ അവസരങ്ങളെ ദുർബലപ്പെടുത്തുന്നതോ അസാധുവാക്കുന്നതോ ആയ എന്തെങ്കിലും ചെയ്യുന്നതിൽ നിന്ന് ഒഴിഞ്ഞുനിൽക്കുക എന്നത് തൊഴിലുടമയുടെ കടമകളിൽ ചേർത്തിട്ടുണ്ട്.

അതേ സമയം പരിഷ്ക്കരിച്ച തൊഴിൽ നിയമത്തിൽ നിന്ന് എഴ് വിഭാഗങ്ങളെ ഒഴിവാക്കിയതായി ഔദ്യോഗിക ഗസറ്റ് ആയ ഉമ്മുൽ ഖുറ വ്യക്തമക്കുന്നു.

ഗാര്‍ഹിക തൊഴിലാളികൾ, 500 ടണ്ണില്‍ കുറവ് ഭാരമുള്ള കപ്പലുകളില്‍ ജോലി ചെയ്യുന്ന കടല്‍ തൊഴിലാളികൾ, ക്ലബ്ബ് കളിക്കാരും പരിശീലകരും, തൊഴിലുടമയുടെ കുടുംബാംഗങ്ങളായ ഭാര്യയടക്കമുള്ള അടുത്ത ബന്ധുക്കൾ ( ആ സ്ഥാപനത്തിൽ അവർ മാത്രമേ ജോലിക്കാരായി ഉണ്ടാകാൻ പാടുള്ളൂ ),   വ്യക്തിഗത തൊഴിലുടമകള്‍ക്കു കീഴിലെ കാര്‍ഷിക തൊഴിലാളികൾ, ഇടയന്മാർ, രണ്ട് മാസത്തിൽ കൂടാത്ത കാലയളവിലേക്ക് ഒരു പ്രത്യേക ജോലി നിർവഹിക്കാൻ വരുന്ന വിദേശ തൊഴിലാളികൾ എന്നിവരാണ് ഏഴ് വിഭാഗങ്ങൾ.

മേൽപരാമർശിച്ച ഏഴ് വിഭാഗങ്ങള്‍ക്ക് പുതിയ തൊഴില്‍ നിയമ ഭേദഗതി പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കില്ല.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!