റിയാദ് – തലസ്ഥാന നഗരിയില്‍ പൊതുസ്ഥലത്ത് നിയമ വിരുദ്ധ പ്രവൃത്തി ചെയ്യുകയും ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത രണ്ടു യുവാക്കളെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. സൗദി യുവാവും യെമനി യുവാവുമാണ് അറസ്റ്റിലായത്. ഇരുവര്‍ക്കുമെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചുവരുന്നതായി പൊതുസുരക്ഷാ വകുപ്പ് പറഞ്ഞു.

റിയാദിലെ പ്രശസ്തമായ ഹോട്ടലിലെ സ്വിമ്മിംഗ് പൂളില്‍ പൂര്‍ണ വസ്ത്രങ്ങളോടെ യുവാക്കളില്‍ ഒരാള്‍ ചാടുകയും ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ രണ്ടാമന്‍ ചിത്രീകരിച്ച് പുറത്തുവിടുകയുമായിരുന്നു. പൂര്‍ണ വസ്ത്രങ്ങളോടെ നീന്തല്‍ കുളത്തില്‍ ചാടുകയാണെങ്കില്‍ പണം നല്‍കാമെന്ന കൂട്ടാളിയുടെ പന്തയം സ്വീകരിച്ചാണ് രണ്ടാമന്‍ സ്വിമ്മിംഗ് പൂളില്‍ ചാടിയത്.