ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനും അമേരിക്ക, റഷ്യ ബന്ധം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് റിയാദിൽ നടന്ന അമേരിക്ക, റഷ്യ ചര്‍ച്ച വിജകരമെന്ന് യു.എസ്, റഷ്യന്‍ പ്രതിനിധികള്‍

റിയാദ് – ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനും അമേരിക്ക, റഷ്യ ബന്ധം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് റിയാദിലെ അല്‍ദിര്‍ഇയ കൊട്ടാരത്തില്‍ ഇന്ന് നടന്ന അമേരിക്ക, റഷ്യ ചര്‍ച്ച വിജകരമെന്ന് യു.എസ്, റഷ്യന്‍ പ്രതിനിധികള്‍. സൗദി അറേബ്യയുടെ കാര്‍മികത്വത്തിലാണ് അമേരിക്കന്‍, റഷ്യന്‍ നേതാക്കള്‍ റിയാദില്‍ ചര്‍ച്ച നടത്തിയത്. റിയാദ് ഉച്ചകോടിയെ സുപ്രധാനമായ കാല്‍വെപ്പ് എന്ന് അമേരിക്കന്‍ വിദേശ മന്ത്രാലയം വിശേഷിപ്പിച്ചു. അമേരിക്കയും റഷ്യയും തമ്മിലുള്ള സാമ്പത്തിക സഹകരണം വര്‍ധിപ്പിക്കാനും ഉക്രൈനില്‍ സമാധാനം കൈവരിക്കാനുമുള്ള ചര്‍ച്ചകള്‍ക്ക് ഉന്നതതല സംഘം രൂപീകരിക്കാന്‍ യു.എസ്, റഷ്യന്‍ ഉദ്യോഗസ്ഥര്‍ സമ്മതിച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി പ്രഖ്യാപിച്ചു.


റിയാദ് യോഗം ഭാവി സഹകരണത്തിനുള്ള അടിത്തറ സ്ഥാപിക്കുന്നതായി അമേരിക്കന്‍ വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. നാലര മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ അവസാനിച്ചതായും ചര്‍ച്ചകള്‍ വിജയകരമായിരുന്നുവെന്നും റഷ്യന്‍ പോളിസി അഡൈ്വസര്‍ യൂറി ഉഷാകോവ് പിന്നീട് പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുട്ടിനും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയുടെ നിബന്ധനകളെ കുറിച്ച് ഇരുപക്ഷവും ചര്‍ച്ച ചെയ്തു. പുട്ടിന്‍, ട്രംപ് ഉച്ചകോടി അടുത്തയാഴ്ച നടക്കാന്‍ സാധ്യതയില്ല. ഉച്ചകോടിക്ക് ഇതുവരെ പ്രത്യേക തീയതി നിശ്ചയിച്ചിട്ടില്ലെന്നും യൂറി ഉഷാകോവ് പറഞ്ഞു. റഷ്യയില്‍ നിന്ന് പിന്‍വാങ്ങിയതു മൂലം അമേരിക്കന്‍ കമ്പനികള്‍ക്ക് ഏകദേശം 300 ബില്യണ്‍ ഡോളറിന്റെ നഷ്ടം നേരിട്ടതായി റഷ്യന്‍ സോവറീന്‍ ഫണ്ട് പ്രസിഡന്റ് കിരില്‍ ദിമിട്രീവ് പറഞ്ഞു.

മൂന്നു വര്‍ഷത്തോളമായി തുടരുന്ന റഷ്യ, ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സൗദി അറേബ്യയുടെ ആതിഥേയത്വത്തില്‍ റിയാദില്‍ അമേരിക്കന്‍, റഷ്യന്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയത്. ആഗോള സമാധാനവും സുരക്ഷയും വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഉക്രൈന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് റഷ്യയും അമേരിക്കയും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് സൗദി അറേബ്യ ആതിഥേയത്വം വഹിച്ചതെന്ന് സൗദി വിദേശ മന്ത്രാലയം പറഞ്ഞു.

സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്റെയും സൗദി സഹമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ മുസാഅദ് അല്‍ഈബാന്റെയും സാന്നിധ്യത്തില്‍ റഷ്യന്‍ വിദേശ മന്ത്രി സെര്‍ജി ലാവ്റോവും അമേരിക്കന്‍ വിദേശ മന്ത്രി മാര്‍ക്കോ റൂബിയോയും ചര്‍ച്ചയില്‍ പങ്കെടുത്തു. റിയാദ് ചര്‍ച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിനും തമ്മിലുള്ള ഉച്ചകോടിക്ക് വഴിയൊരുക്കിക്കുമെന്നാണ് കരുതുന്നത്.

ഉക്രൈനുമായി ബന്ധപ്പെട്ട് വരാനിരിക്കുന്ന ചര്‍ച്ചകളില്‍ യൂറോപ്യന്‍ യൂനിയന്റെ പങ്ക് തള്ളിക്കളയുന്നതായി റഷ്യന്‍ വിദേശ മന്ത്രാലയം പറഞ്ഞു. സമാധാനം കൈവരിക്കണമെങ്കില്‍ ഉക്രൈന് ആയുധങ്ങള്‍ നല്‍കുന്നത് യൂറോപ്പ് നിര്‍ത്തണം. ഉക്രൈനിലെ യൂറോപ്യന്‍ സേനകളുടെ സാന്നിധ്യത്തോട് ഞങ്ങള്‍ യോജിക്കുന്നില്ല – റഷ്യന്‍ വിദേശ മന്ത്രാലയം പറഞ്ഞു. ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയുമായി സഹകരിക്കാന്‍ അമേരിക്ക ഉയര്‍ന്ന തലങ്ങളില്‍ പ്രവര്‍ത്തിക്കുമെന്ന് അമേരിക്കന്‍ വിദേശ മന്ത്രി മാര്‍ക്കോ റൂബിയോ പറഞ്ഞു. ഏതൊരു സംഘര്‍ഷവും അവസാനിപ്പിക്കാന്‍ വിട്ടുവീഴ്ചകള്‍ ഉണ്ടാകണം. റഷ്യയുമായുള്ള ചര്‍ച്ചകള്‍ തുടരാന്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണ്. അമേരിക്കക്കും റഷ്യക്കും ഇടയിലുള്ള നയതന്ത്ര ദൗത്യങ്ങള്‍ അമേരിക്ക വീണ്ടും സജീവമാക്കും. ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ആദ്യപടിയാണ് റിയാദ് ചര്‍ച്ചകള്‍. ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ കഴിവുള്ള ഒരേയൊരു നേതാവ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ്. യൂറോപ്പ് ഉള്‍പ്പെടെ എല്ലാവരുടെയും പ്രയോജനത്തിനായി സംഘര്‍ഷം പരിഹരിക്കാന്‍ ട്രംപ് പ്രവര്‍ത്തിക്കുന്നതായും മാര്‍ക്കോ റൂബിയോ പറഞ്ഞു.

തങ്ങളുടെ സുരക്ഷാ താല്‍പര്യങ്ങള്‍ അവഗണിക്കുന്നതും അയല്‍ രാജ്യത്തെ ആക്രമിച്ചതിന് റഷ്യക്ക് പ്രതിഫലം നല്‍കുന്നതും ഭാവിയില്‍ ഉക്രൈനെയോ മറ്റു രാജ്യങ്ങളെയോ ഭീഷണിപ്പെടുത്താന്‍ പുട്ടിനെ സ്വതന്ത്രമായി വിടുന്നതും ആയ കരാര്‍ റഷ്യയുമായി ട്രംപ് തിടുക്കത്തില്‍ ഒപ്പുവെക്കുമെന്ന് ഉക്രൈനും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ആശങ്കയുണ്ട്.

അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സൈനിക സഖ്യത്തില്‍ ഉക്രൈന് അംഗത്വം നല്‍കുമെന്ന 2008 ലെ വാഗ്ദാനം നാറ്റോ തള്ളിക്കളയണമെന്ന് റഷ്യ ആഗ്രഹിക്കുന്നതായി റഷ്യന്‍ വിദേശ മന്ത്രാലയ വക്താവ് മരിയ സഖറോവ ഇന്ന് പറഞ്ഞു. ഉക്രൈന്റെ നാറ്റോ അംഗത്വം റഷ്യക്ക് സ്വീകാര്യമല്ല. ഉക്രൈനെ നാറ്റോയില്‍ സ്വീകരിക്കാനുള്ള ലളിതമായ വിസമ്മതം റഷ്യക്ക് പര്യാപ്തമല്ല. നാറ്റോ സഖ്യം 2008 ല്‍ ഉക്രൈന് നല്‍കിയ ബുക്കാറെസ്റ്റ് വാഗ്ദാനങ്ങള്‍ നിരാകരിക്കണം – മരിയ സഖറോവ പറഞ്ഞു.

2008 ഏപ്രിലില്‍ ബുക്കാറെസ്റ്റില്‍ നടന്ന ഉച്ചകോടിയില്‍ ഉക്രൈനും ജോര്‍ജിയയും അമേരിക്കയുടെ നേതൃത്വത്തിലുള്ള പ്രതിരോധ സഖ്യത്തില്‍ ചേരുമെന്ന് നാറ്റോ പ്രഖ്യാപിച്ചു. എന്നാല്‍ ഇതിനുള്ള വ്യക്തമായ പദ്ധതി ഉച്ചകോടി നല്‍കിയിരുന്നില്ല. ഉക്രൈനുള്ള നാറ്റോ അംഗത്വം തള്ളിക്കളഞ്ഞും, യുദ്ധത്തില്‍ നഷ്ടപ്പെട്ട പ്രദേശങ്ങളെല്ലാം തിരിച്ചുപിടിക്കാനുള്ള ഉക്രൈനിന്റെ ആഗ്രഹം മിഥ്യയാണെന്ന് പറഞ്ഞും ട്രംപിന്റെ സംഘം മുന്‍കൂട്ടി വലിയ വിട്ടുവീഴ്ചകള്‍ ചെയ്തതായി വിമര്‍ശകര്‍ പറയുന്നു. എന്നാല്‍ തങ്ങള്‍ യാഥാര്‍ഥ്യം തിരിച്ചറിയുകയാണെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. തങ്ങളുടെ പങ്കാളിത്തമില്ലാതെ തങ്ങളുടെ പേരില്‍ സമാധാന കരാര്‍ ഉണ്ടാക്കാന്‍ കഴിയില്ലെന്ന് ഉക്രൈന്‍ പറയുന്നു. ഒരു പരമാധികാര രാഷ്ട്രമെന്ന നിലയില്‍, ഞങ്ങളുടെ പങ്കാളിത്തമില്ലാത്ത ഒരു കരാറുകളും അംഗീകരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല – ഉക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു.

ക്യാപ്.

അമേരിക്കന്‍ വിദേശ മന്ത്രി മാര്‍ക്കോ റൂബിയോ, സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍, സൗദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മുസാഅദ് അല്‍ഈബാന്‍, റഷ്യന്‍ വിദേശ മന്ത്രി സെര്‍ജി ലാവ്റോവ്, റഷ്യന്‍ പോളിസി അഡൈ്വസര്‍ യൂറി ഉഷാകോവ്, അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്ട്‌സ്, മിഡില്‍ ഈസ്റ്റിലേക്കുള്ള അമേരിക്കയുടെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് എന്നിവര്‍ റിയാദ് യോഗത്തില്‍.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!