ദോഹ: റമദാനിൽ ആയിരത്തിലധികം അവശ്യവസ്തുക്കൾക്ക് വിലക്കുറവ് പ്രഖ്യാപിച്ച് ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം. പഞ്ചസാര, അരി, ചിക്കൻ, പാചക എണ്ണ, പാൽ തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ, ടിഷ്യൂകൾ, അലുമിനിയം ഫോയിൽ, വീട്ടുപകരണങ്ങൾ എന്നിവ പോലുള്ള ഭക്ഷ്യേതര വസ്തുക്കൾ, തുടങ്ങിയവയാണ് വിലക്കുറവിൽ ലഭ്യമക്കുക.വിലക്കുറവുള്ള ഉത്പന്നങ്ങൾ പ്രത്യേക ബോർഡോടു കൂടി സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കും ഈ വിലക്കുറവ് റമദാൻ മാസം അവസാനം വരെ നീണ്ടുനിൽക്കുമെന്നും ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. സ്ഥാപനങ്ങൾ വിലക്കുറവ് നല്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥർ ഔട്ട്ലെറ്റുകൾ പരിശോധിക്കും. വിലനിർണ്ണയ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വാണിജ്യ വ്യവസായ മന്ത്രാലയത്തെ അറിയിക്കണമെന്ന് ഉപഭോക്താക്കളോട് അധികൃതർ ആവശ്യപ്പെട്ടു.
