മദീന: വിശുദ്ധ റമദാനില്‍ പ്രവാചക നഗരിയിലെ വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്ന് മസ്ജിദുന്നബവിയിലേക്കും ഖുബാ മസ്ജിദിലേക്കും തിരിച്ചും ഷട്ടില്‍ ബസ് സര്‍വീസുകള്‍ നടത്തുമെന്ന് അൽ മദീന വികസന അതോറിറ്റിയുടെ കീഴിലുള്ള ദ മദീന ബസ് പ്രൊജക്ട് അറിയിച്ചു. അല്‍സലാം, സയ്യിദുശ്ശുഹദാ (ഉഹദ്) സ്റ്റേഷനുകള്‍ ഒഴികെയുള്ള സ്റ്റേഷനുകളില്‍ നിന്ന് മസ്ജിദുന്നബവിയിലേക്കും ഖുബാ മസ്ജിദിലേക്കും തിരിച്ചും റമദാന്‍ ഒന്നു മുതല്‍ ദിവസേന 18 മണിക്കൂര്‍ ഷട്ടില്‍ സര്‍വീസുകളുണ്ടാകും. അല്‍സലാം, സയ്യിദുശ്ശുഹദാ (ഉഹദ്) സ്റ്റേഷനുകളില്‍ നിന്ന് 24 മണിക്കൂറും ഷട്ടില്‍ സര്‍വീസുകളുണ്ടാകും. സന്ദര്‍ശകരുടെ അനുഭവം മെച്ചപ്പെടുത്താനും സന്ദര്‍ശകരുടെയും മദീന നിവാസികളുടെയും യാത്ര എളുപ്പമാക്കാനും ലക്ഷ്യമിട്ടാണ് റമദാനില്‍ ബസ് ഷട്ടില്‍ സര്‍വീസുകള്‍ നടത്തുന്നത്.
