മക്ക : വിശുദ്ധ റമദാനില്‍ ഹറമില്‍ തറാവീഹ്, തഹജ്ജുദ് നമസ്കാരങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ഇമാമുമാരുടെ ഷെഡ്യൂള്‍ ഹറം മതകാര്യ വകുപ്പ് അംഗീകരിച്ചു. ശൈഖ് ഡോ. അബ്ദുറഹ്മാന് അല്‍സുദൈസ്, ശൈഖ് ഡോ. മാഹിര്‍ അല്മുഅയ്ഖലി, ശൈഖ് ഡോ. അബ്ദുല്ല അല്‍ജുഹനി, ശൈഖ് ഡോ. ബന്ദര്‍ ബലീല, ശൈഖ് ഡോ. യാസിര്‍ അല്‍ദോസരി, ശൈഖ് ബദ്ര് അല്‍തുര്‍ക്കി, ശൈഖ് ഡോ. വലീദ് അല്ശംസാന് എന്നിവരാണ് ഹറമില്‍ തറാവീഹ്, തഹജ്ജുദ് നമസ്കാരങ്ങള്‍ക്ക് മാറിമാറി നേതൃത്വം നല്‍കുക.

