റിയാദ് – തലസ്ഥാന നഗരിയിലെ ഹോട്ടല്‍ കേന്ദ്രീകരിച്ച് അനാശാസ്യവൃത്തി നടത്തിയ മൂന്നു വിദേശ യുവതികളെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു.

സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് കുറ്റകൃത്യ വിരുദ്ധ വിഭാഗവുമായി സഹകരിച്ചാണ് ഇവരെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തത്. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.