ജിദ്ദ : ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ ഓപ്പൺ ഹൗസ് ഈ മാസം 19(ബുധൻ) വൈകിട്ട് നാലു മുതൽ രാത്രി എട്ടു മണിവരെ ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിൽ നടക്കും. ഇന്ത്യൻ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ അവതരിപ്പിക്കാൻ സൗകര്യമുണ്ടാകും. പാസ്പോർട്ട് കോപ്പി, പാസ്പോർട്ട് നമ്പർ, കോണ്ടാക്ട് നമ്പർ, സൗദിയിലെ വിലാസം എന്നിവ സഹിതം conscw.jeddah@mea.gov.in, vccw.jeddah@mea.gov.in എന്ന ഇമെയിൽ വിലാസത്തിൽ മുൻകൂട്ടി പരാതി അയക്കണം.

ദീർഘകാലം ഇഖാമ പുതുക്കാതെ ജോലി ചെയ്യുന്ന സ്ഥാപനവുമായി പ്രശ്നം നേരിടുന്നവർ, സ്പോൺസർ ഹുറൂബ് ആക്കിയതിൻ്റെ പേരിൽ നാട്ടിൽ പോവാൻ പ്രയാസപ്പെടുന്നവർ തുടങ്ങിയവർക്കെല്ലാം ഈ അവസരം ഉപയോഗപ്പെടുത്താം.