ജിദ്ദയിൽ മസാജ് സെൻ്ററിൽ വെച്ച് അനാശാസ്യപ്രവർത്തനങ്ങൾ നടത്തിയതിന് അഞ്ച് വിദേശികളെ ജിദ്ദ പോലീസ് അറസ്റ്റ് ചെയ്തു.
കമ്മ്യൂണിറ്റി സുരക്ഷയ്ക്കും മനുഷ്യക്കടത്ത് തടയുന്നതിനുമുള്ള വകുപ്പുമായി ഏകോപിപ്പിച്ചാണ് അറസ്റ്റ് നടത്തിയതെന്ന് ജിദ്ദ പോലീസ് അറിയിച്ചു.

പൊതുസുരക്ഷാ വിഭാഗത്തിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വാർത്തയിൽ, അറസ്റ്റിലായവർ ഏത് രാജ്യക്കാരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.
പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവെന്നും അന്വേഷണം പൂർത്തിയാക്കാൻ അവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയെന്നും സുരക്ഷാ അധികൃതർ വിശദീകരിച്ചു.
നിയമലംഘനം നടത്തിയ മസാജ് കേന്ദ്രത്തിനെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി ജിദ്ദ മുനിസിപ്പാലിറ്റി മുഖേന പിഴ ചുമത്തിയതായി പോലീസ് അറിയിച്ചു.