മദീന: പ്രവാചക നഗരിയില്‍ പുതിയ അടിപ്പാത വാഹന ഗതാഗതത്തിന് തുറന്നുകൊടുത്തു. സഅദ് ബിന്‍ ഖൈഥമ, പ്രിന്‍സ് അബ്ദുല്‍മജീദ് റോഡുകള്‍ സന്ധിക്കുന്ന ഇന്റര്‍സെക്ഷനില്‍ പുതുതായി നിര്‍മിച്ച അടിപ്പാതയാണ് മദീന നഗരസഭ ഉദ്ഘാടനം ചെയ്തത്. പ്രിന്‍സ് അബ്ദുല്‍മജീദ് റോഡിലും മിഡില്‍ റിംഗ് റോഡിലും ഗതാഗതം സുഗമമാക്കാന്‍ സഹായിക്കുന്ന പുതിയ അടിപ്പാത മസ്ജിദുന്നബവിയുമായുള്ള വിവിധ റോഡുകളുടെ ബന്ധം സുഗമമാക്കുന്നു. അടിപ്പാതക്ക് 600 മീറ്റര്‍ നീളവും 8.4 മീറ്റര്‍ വീതിയമാണുള്ളത്.
