ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സീസണല്‍ പനി കാരണം സൗദിയില്‍ മരിച്ചത് 31 പേര്‍. 84 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്

റിയാദ്- സീസണല്‍ പനി കാരണം സൗദി അറേബ്യയില്‍ ഈ വര്‍ഷം മരിച്ചത് 31 പേര്‍. 84 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്. സീസണല്‍ പനി പ്രതിരോധത്തിന്റെ ഭാഗമായി വിദേശികളും സ്വദേശികളും കുത്തിവെപ്പെടുക്കണമെന്നും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ അതിനുള്ള സൗകര്യങ്ങളൊരുക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രായമായവരും ഗര്‍ഭിണികളുമുള്‍പ്പെടെ 30 ലക്ഷം പേര്‍ ഇതിനകമ വൈറല്‍ പനിക്കെതിരെ കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇത് കാരണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രോഗികളുടെ എണ്ണത്തില്‍ 70 ശതമാനം കുറഞ്ഞു. കുത്തിവെപ്പ് സ്വീകരിക്കുന്നത് രോഗപ്രതിരോധത്തിന് ഏറ്റവും നല്ല മാര്‍ഗമാണെന്ന് ഇത് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയില്‍ ജീവനുള്ള കന്നുകാലികളെ തൂക്കി വില്‍ക്കല്‍ നിര്‍ബന്ധം

ജിദ്ദ – സൗദിയില്‍ ജീവനുള്ള കന്നുകാലികളെ തൂക്കി വില്‍ക്കല്‍ നിര്‍ബന്ധമാക്കുന്ന സംവിധാനം അടുത്ത മുഹറം ഒന്നു (ജൂണ്‍) മുതല്‍ നിര്‍ബന്ധമാക്കുമെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. കന്നുകാലി ചന്തകളില്‍ വില്‍പന വ്യവസ്ഥാപിതമാക്കാനും ഉപയോക്താക്കള്‍ക്കും കന്നുകാലി കര്‍ഷകര്‍ക്കും നീതിപൂര്‍വമായ വില ഉറപ്പുവരുത്താനുമാണ് പുതിയ ക്രമീകരണത്തിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. കന്നുകാലി മേഖല വികസിപ്പിക്കാനും ഭക്ഷ്യസുരക്ഷ വര്‍ധിപ്പിക്കാനും പിന്തുണക്കാനും ഇതിലൂടെ മന്ത്രാലയം ഉന്നമിടുന്നു. പുതിയ ക്രമീകരണം അനുസരിച്ച് മൊത്ത മാര്‍ക്കറ്റുകളില്‍ തുലാസ് ഉപയോഗിച്ച് തൂക്കി കൃത്യമായ തൂക്കം വെളിപ്പെടുത്തി കന്നുകാലികളെ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് ലഭ്യമാക്കാത്ത നിരവധി തൊഴിലുടമകൾക്കെതിരെ നടപടി

ആരോഗ്യ ഇൻഷുറൻസ് സംവിധാനത്തിലെ വ്യവസ്ഥകൾ ലംഘിച്ചതിൻ്റെ ഫലമായി നിരവധി തൊഴിലുടമകൾക്ക് പിഴ ചുമത്താൻ ആരോഗ്യ ഇൻഷുറൻസ് കൗൺസിൽ തീരുമാനങ്ങൾ പുറപ്പെടുവിച്ചു. തൊഴിലാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും നിർബന്ധിത ആരോഗ്യ പരിരക്ഷ നൽകുന്നതിൽ പരാജയപ്പെട്ടതുമായി ബന്ധപ്പെട്ടാണ് നടപടി. നിരവധി മുന്നറിയിപ്പുകൾ നൽകിയതിന് ശേഷമാണ് നടപടിയിലേക്ക് കടക്കുന്നതെന്ന് കൗൺസിൽ അറിയിച്ചു. വീഴ്ച വരുത്തുന്ന തൊഴിലുടമകൾ, ഓരോ വ്യക്തിക്കും വാർഷിക സബ്‌സ്‌ക്രിപ്‌ഷൻറെ മൂല്യത്തിൽ കവിയാത്ത തുക പിഴ നല്കുന്നതോടൊപ്പം, പ്രീമിയം അടക്കുകയും വേണമെന്ന് ആരോഗ്യ ഇൻഷുറൻസ് വ്യവസ്ഥയുടെ ആർട്ടിക്കിൾ 14 പറയുന്നു. ഇതിന് […]

BAHRAIN - ബഹ്റൈൻ NEWS - ഗൾഫ് വാർത്തകൾ OMAN - ഒമാൻ

ജീവിതച്ചെലവ് ഏറ്റവും കുറവുള്ള ജിസിസി രാജ്യമായി ഒമാൻ; ബഹ്‌റൈനാണ് ഗൾഫ് മേഖലയിൽ രണ്ടാം സ്ഥാനത്തുള്ളത്

മസ്‌കത്ത്: ജീവിതച്ചെലവ് ഏറ്റവും കുറവുള്ള ജിസിസി രാജ്യമായി ഒമാൻ. 2025ലെ വേൾഡ് കോസ്റ്റ് ഓഫ് ലിവിംഗ് ഇൻഡക്സ് പ്രകാരം ജീവിതച്ചെലവ് കൂടുതലുള്ള ഗൾഫ് രാജ്യങ്ങളുടെ പട്ടികയിൽ യുഎഇയാണ് ഒന്നാമത്. ജീവിതച്ചെലവ് കൂടിയ രാജ്യങ്ങളുടെ പട്ടികയിൽ ഗൾഫ് മേഖലയിൽ ആറാമതും ഏറ്റവും അവസാനവുമാണ് ഒമാൻ. ശരാശരി 39.8 പോയന്റുമായി അറബ് ലോകത്ത് ഏഴാം സ്ഥാനത്തും ആഗോളതലത്തിൽ 62-ാം സ്ഥാനത്തുമാണ് സുൽത്താനേറ്റിന്റെ സ്ഥാനം. രാജ്യത്തെ ശരാശരി വാടക, പലചരക്ക് സാധനങ്ങളുടെ വിലകൾ, റസ്റ്റോറന്റ് വിലകൾ, പ്രാദേശിക കറൻസിയുടെ ശരാശരി വാങ്ങൽ […]

KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ

കുവൈത്തിൽ ഗാർഹികത്തൊഴിലാളി ക്ഷാമം വീണ്ടും രൂക്ഷമാകുന്നു

കുവൈത്ത് സിറ്റി: കുവൈത്തിൽ ഗാർഹികത്തൊഴിലാളി ക്ഷാമം വീണ്ടും രൂക്ഷമാകുന്നു. ഒരു ലക്ഷത്തിലേറെ തൊഴിലാളികളുടെ കരാർ കഴിയാനായതിനെ തുടർന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകിയത്. രാജ്യത്തെ ആകെ വനിത ഗാർഹിക തൊഴിലാളികളുടെ 25 ശതമാനത്തോളം പേരുടെ കരാറുകളാണ് അവസാനിക്കുന്നത്. ആവശ്യം ഉയരുന്നതിനനുസരിച്ച് പുതിയ തൊഴിലാളികൾ എത്താത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. റമദാൻ വരുന്നതോടെ ഗാർഹികത്തൊഴിലാളികളുടെ ആവശ്യം ഉയരും. വിദേശ റിക്രൂട്ടിങ് ഏജൻസികൾ സഹകരിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ഗാർഹികത്തൊഴിലാളികളുമായി ബന്ധപ്പെട്ട വിദഗ്ധൻ ബസ്സാം അൽ ശമ്മാരി പറഞ്ഞു. റിക്രൂട്ട്‌മെന്റ് നിരക്ക് മറ്റു രാജ്യങ്ങളുമായി […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ജിദ്ദ ടവറിന്റെ 64-ാം നിലയുടെ കോൺക്രീറ്റ് പൂര്‍ത്തിയായി; 42 മാസത്തിനുള്ളില്‍ നിര്‍മാണ ജോലികള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്

ജിദ്ദ – ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ജിദ്ദ ടവര്‍ പദ്ധതി പതിനായിരം കോടിയിലേറെ റിയാലിന്റെ നിക്ഷേപങ്ങളോടെയാണ് പൂര്‍ത്തിയാക്കുന്നതെന്ന് കിംഗ്ഡം ഹോള്‍ഡിംഗ് കമ്പനി ചെയര്‍മാന്‍ അല്‍വലീദ് ബിന്‍ ത്വലാല്‍ രാജകുമാരന്‍ പറഞ്ഞു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രഖ്യാപിച്ച വിഷന്‍ 2030 മായി ജിദ്ദ ടവര്‍ പദ്ധതി പൊരുത്തപ്പെട്ടു പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആകെ 53 ലക്ഷം ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള പ്രദേശത്താണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ആദ്യ ഭാഗത്തിന് 13 ലക്ഷം ചതുരശ്രമീറ്റര്‍ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദി വിസക്കുള്ള യോഗ്യതാ പരീക്ഷ മുഴുവന്‍ രാജ്യങ്ങളിലും പ്രാബല്യത്തില്‍

ജിദ്ദ – വിദേശ തൊഴിലാളികളുടെ യോഗ്യത ഉറപ്പുവരുത്തുന്ന പ്രൊഫഷനല്‍ അക്രഡിറ്റേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായ പ്രൊഫഷനല്‍ വെരിഫിക്കേഷന്‍ പദ്ധതി മുഴുവന്‍ രാജ്യങ്ങളിലും പ്രാബല്യത്തില്‍ വന്നതായി സൗദി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. വിദേശ മന്ത്രാലയവുമായി സഹകരിച്ചാണ് പദ്ധതി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നടപ്പാക്കുന്നത്. സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന തൊഴിലാളികളുടെ നൈപുണ്യങ്ങള്‍ ഉയര്‍ത്താന്‍ ലക്ഷ്യമിടുന്ന പദ്ധതിയിലൂടെ സൗദിയിലേക്ക് തൊഴിലാളികളെ അയക്കുന്ന 160 രാജ്യങ്ങളെയാണ് ഉന്നമിട്ടിരുന്നത്. ഈ രാജ്യങ്ങള്‍ മുഴുവന്‍ പരിധിയില്‍ വന്നതോടെ പദ്ധതിയുടെ അവസാന ഘട്ടവും പൂര്‍ത്തിയായതായി […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിലെ ട്രാഫിക് പിഴകളിൽ 50% ഇളവ് അവസാനിക്കാൻ ഇനി മൂന്ന് മാസം

ജിദ്ദ: ട്രാഫിക് പിഴകളിൽ 50% ഇളവ് അനുവദിച്ച് കൊണ്ടുള്ള ആനുകൂല്യം അവസാനിക്കാൻ ഇനി ശേഷിക്കുന്നത് മൂന്ന് മാസം മാത്രമാണെന്ന് മുറൂർ ഓർമ്മിപ്പിച്ചു. പിഴകൾ അടക്കാനുള്ളവർ ഈ വരുന്ന ഏപ്രിൽ 18-നു മുമ്പ് കിഴിവ് ആനുകൂല്യം ഉപയോഗപ്പെടുത്തണം. ട്രാഫിക് പിഴകളിൽ 50% കിഴിവ് അനുവദിച്ച ഇളവ് കാലപരിധി കഴിഞ്ഞ ഒക്ടോബറിൽ ആറു മാസത്തേക്ക് കൂടി ദീർഘിപ്പിക്കുകയായിരുന്നു.

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 5,468 മോട്ടോർസൈക്കിളുകൾ ട്രാഫിക് വിഭാഗം പിടിച്ചെടുത്തു

സൗദി ട്രാഫിക് ജനറൽ അഡ്മിനിസ്ട്രേഷൻ, രാജ്യത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ നിന്നായി നിയമലംഘനം നടത്തിയ 5,468 മോട്ടോർസൈക്കിളുകൾ പിടിച്ചെടുത്തു ജനുവരി 12 ഞായറാഴ്ച മുതൽ 2025 ജനുവരി 18 ശനിയാഴ്ച വരെ നീണ്ടുനിന്ന പരിശോധനയിലാണ് വൻതോതിൽ മോട്ടോർ സൈക്കിളുകൾ പിടികൂടിയത്. റിയാദ് മേഖലയിൽ നിന്ന് 2,878, മക്കയിൽ നിന്ന് 949, ജിദ്ദ ഗവർണറേറ്റിൽ നിന്ന് 984, കിഴക്കൻ പ്രവിശ്യയിൽ നിന്ന് 256 മോട്ടോർ സൈക്കിളുകളുകളാണ് പിടികൂടിയത്. മദീന 8, ഖസിം 52, ജസാൻ 60, തബൂക്ക് 33, തായിഫ് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ബത്ത ബോർഡറിൽ വൻ മയക്കുമരുന്ന് വേട്ട; എൽഇഡി ലൈറ്റിനകത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 30 ലക്ഷം ക്യാപ്റ്റഗൺ ഗുളികകൾ

ബത്ത ബോർഡർവഴി വന്ന ചരക്കിലൊളിപ്പിച്ച് രാജ്യത്തേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമം സൗദി സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി പരാജയപ്പെടുത്തി. 30 ലക്ഷത്തോളം ക്യാപ്റ്റഗൺ ഗുളികളകളാണ് എൽഇഡി സ്ട്രിപ്‌സുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ കസ്റ്റംസ് അതോറിറ്റി പിടികൂടിയത്. കസ്റ്റംസ് നടപടി ക്രമങ്ങൾക്ക് വിധേയമായി ചരക്ക് സുരക്ഷാപരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ഗുളികകൾ എൽഇഡി സ്ട്രിപ്‌സുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. ഓപ്പറേഷൻ പൂർത്തിയാക്കിയ ശേഷം, രാജ്യത്തിനുള്ളിൽ പിടിച്ചെടുത്ത വസ്തുക്കളുടെ സ്വീകർത്താക്കളായ രണ്ടു പേരെ നാർക്കോട്ടിക് കൺട്രോളുമായി ഏകോപനം നടത്തി അറസ്റ്റ് ചെയ്തതായി […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഹെഡ്ഫോണുകളും, ഇയർബഡുകളും ഉപയോഗിക്കുന്നവർ 60/60 നിയമം പാലിക്കണമെന്ന് സൗദി ഹെൽത്ത് കൗൺസിൽ

സ്ഥിരമായി ഹെഡ്ഫോണുകളും, ഇയർബഡുകളും ഉപയോഗിക്കുന്നവർ കേൾവിക്കുറവ് തടയുന്നതിനും ചെവിയുടെ ആരോഗ്യം നിലനിർത്തുന്നതിനുമായി 60/60 നിയമം പാലിക്കണമെന്ന് സൗദി ഹെൽത്ത് കൗൺസിൽ നിർദ്ദേശിച്ചു. ഈ നിയമം പ്രയോഗിക്കുന്നത് ഉച്ചത്തിലുള്ള ശബ്ദങ്ങൾ ദീർഘനേരം കേൾക്കുന്നതുമൂലമുള്ള കേൾവിക്കുറവിൻ്റെ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. ഹെഡ്‌ഫോണുകൾ ഉപയോഗിക്കുമ്പോൾ ചെവിയുടെ ആരോഗ്യം നിലനിർത്തിക്കൊണ്ട് ശബ്ദം ആസ്വദിക്കാൻ സഹായിക്കുന്നതിന് രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു ലളിതമായ മാർഗ്ഗനിർദ്ദേശമാണ് 60/60 നിയമം. തുടർച്ചയായി 60 മിനിറ്റിൽ കൂടുതൽ സമയം ഹെഡ്‌ഫോൺ ഉപയോഗിക്കാതിരിക്കുകയും, ഹെഡ്ഫോണുകളുടെ ശബ്ദം പരമാവധി 60 ശതമാനത്തിൽ കൂടാതെ […]

KERELA NEWS - ഗൾഫ് വാർത്തകൾ

കോഴിക്കോട്ടേയ്ക്കുള്ള ഗൾഫ് എയർ സർവീസ് ഏപ്രിൽ മുതൽ നിർത്തലാക്കുന്നു

മനാമ: കോഴിക്കോട്ടേയ്ക്കുള്ള ഗൾഫ് എയർ സർവീസ് ഏപ്രിൽ മുതൽ നിർത്തലാക്കുന്നു. ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും മാർച്ച് 29 വരെ മാത്രമേ ഈ റൂട്ടിൽ നിലവിൽ ബുക്കിങുകൾ സ്വീകരിക്കുന്നുള്ളു. കൊച്ചിയിലേക്ക് നാലുദിവസം ഉണ്ടായിരുന്ന ഗൾഫ് എയർ സർവിസ് ഏപ്രിൽ 6 മുതൽ പ്രതിവാരം മൂന്നു ദിവസമാക്കി കുറച്ചു. കേരളത്തിലേക്ക് ദിവസേന ഉണ്ടായിരുന്ന ഗൾഫ് എയർ സർവീസ് കഴിഞ്ഞ നവംബർ മുതലാണ് നാലുദിവസമാക്കി കുറച്ചത്. ബഹ്‌റൈനിൽ നിന്ന് കൊച്ചിയിലേക്കും കോഴിക്കോടിനുമുള്ള സർവിസ് നാലു ദിവസമാക്കികുറച്ചത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഈ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

അബഹയില്‍ ബിനാമിയായി പെട്രോള്‍ ബങ്ക് നടത്തിയ രണ്ടു മലയാളികളെ നാടുകടത്താനും, 50 ലക്ഷം റിയാല്‍ വരെ പിഴയും

അബഹ – സൗദിയിലെ നിയമങ്ങള്‍ ലംഘിച്ച് അബഹ നഗരത്തില്‍ ബിനാമിയായി പെട്രോള്‍ ബങ്ക് നടത്തിയ രണ്ടു മലയാളികളെയും ഇവര്‍ക്ക് ആവശ്യമായ ഒത്താശകള്‍ ചെയ്തുകൊടുത്ത രണ്ടു സൗദി പൗരന്മാരെയും അബഹ ക്രിമിനല്‍ കോടതി ശിക്ഷിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. മലയാളികളായ നിസാം അബ്ദുറഹ്മാന്‍, നിസാര്‍ അബ്ദുറഹ്മാന്‍ എന്നിവര്‍ക്കും സൗദി പൗരന്മാരായ ഖാലിദ് അലി അബ്ദുല്ല അബൂസന്ദ, സഅദ് അലി അബ്ദുല്ല അല്‍ശഹ്‌രി എന്നിവര്‍ക്കുമാണ് ശിക്ഷ.നാലു പേര്‍ക്കും കോടതി പിഴ ചുമത്തി. പെട്രോള്‍ ബങ്ക് അടപ്പിക്കാനും ലൈസന്‍സും കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനും […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

നജ്‌റാനില്‍ തെരുവു നായ്ക്കളുടെ ആക്രമണത്തില്‍ സൗദി ബാലന് ഗുരുതര പരിക്ക്

നജ്‌റാന്‍ – നജ്‌റാനില്‍ തെരുവു നായ്ക്കളുടെ ആക്രമണത്തില്‍ സൗദി ബാലന് ഗുരുതര പരിക്ക്. പേപ്പട്ടികളാണ് ബാലനെ കടിച്ചു പരിക്കേല്‍പിച്ചതെന്ന് സംശയമുണ്ട്. വീടിനു സമീപത്തെ ഗലിയിലൂടെ നടന്നുപോകുന്നതിനിടെ രണ്ടു ബാലന്മാര്‍ക്കു പിറകെ തെരുനായ്ക്കള്‍ പാഞ്ഞടുക്കുകയായിരുന്നു. നായ്ക്കളില്‍ നിന്ന് ഓടിരക്ഷപ്പെടാന്‍ ബാലന്മാര്‍ നോക്കിയെങ്കിലും കൂട്ടത്തില്‍ പിറകിലുണ്ടായിരുന്ന ബാലനെ നായ്ക്കളില്‍ ഒന്ന് കാലിന് കടിച്ചുതള്ളിയിട്ടു. ബാലന്‍ ഏറെ കിണഞ്ഞുശ്രമിച്ചിട്ടും കാലില്‍ നിന്ന് നായ കടിവിട്ടില്ല. കാലില്‍ കടിച്ച് ബാലനെ നായ വട്ടംചുറ്റിച്ചു. ഇതിനിടെ രണ്ടാമത്തെ നായ ബാലന്റെ ശിരസ്സിനും കടിച്ചു. ബാലന്റെ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിലെ ഡീസൽ വിലയിലുണ്ടായ വർധനവ് സിമന്റ് വില പത്ത് ശതമാനം വരെ ഉയരാൻ കാരണമാകുമെന്ന് കമ്പനികൾ

റിയാദ്: സൗദിയിലെ ഡീസൽ വിലയിലുണ്ടായ വർധനവ് നിർമാണ രംഗത്തും പ്രതിഫലിക്കുമെന്ന് നിർമാണ കമ്പനികൾ. ജനുവരി ഒന്നിനാണ് സൗദിയിൽ ഡീസൽ വില വർധിപ്പിച്ചത്. അമ്പത്തിയൊന്ന് ഹലാല വർധിപ്പിച്ചത് വിവിധ മേഖലകളിൽ പ്രത്യാഘാതമുണ്ടാക്കും. നിലവിൽ ലിറ്ററിന് ഒരു റിയാൽ അറുപത്തിയാറ് ഹലാലയാണ് വില. വില വർധനവ് സിമന്റ് വില പത്ത് ശതമാനം വരെ ഉയരാൻ കാരണമാകുമെന്ന് കമ്പനികൾ പറയുന്നു. ഇതോടൊപ്പം വിവിധ നിർമാണ വസ്തുക്കളുടെ വിലയും കൂടാനിടയുണ്ട്. ഗതാഗത രംഗത്തെ വില വർധനവ് നിത്യോപയോഗ വസ്തുക്കളുടെ വിലകളിലും പ്രതിഫലിക്കും. സൗദിയിലെ […]

error: Content is protected !!