ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയില്‍ പ്രൊഫഷൻ മാറ്റാനുള്ള സാവകാശം ഫെബ്രുവരി 1-ന് അവസാനിക്കും; ഒന്നിനു ശേഷം പ്രൊഫഷന്‍ മാറ്റത്തിന് ആയിരം റിയാല്‍ ഫീസ് നല്‍കേണ്ടിവരും

ജിദ്ദ – സൗദി ഏകീകൃത തൊഴില്‍ ക്രമീകരണവുമായി പൊരുത്തപ്പെടുന്ന തരത്തിൽ സ്വകാര്യ മേഖലാ ജീവനക്കാരുടെ പ്രൊഫഷനുകള്‍ മാറ്റി പദവി ശരിയാക്കാന്‍ അനുവദിച്ച സാവകാശം ഫെബ്രുവരി ഒന്നിന് അവസാനിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. അഞ്ചു വര്‍ഷം മുമ്പ് സൗദി ഏകീകൃത തൊഴില്‍ വര്‍ഗീകരണം മന്ത്രിസഭ അംഗീകരിച്ചിരുന്നു. ഇതനുസരിച്ച് മുമ്പ് നിലവിലുണ്ടായിരുന്ന നിരവധി പ്രൊഫഷനുകള്‍ ഇല്ലാതാക്കിയിരുന്നു. ഈ പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്നവരുടെ പ്രൊഫഷനുകള്‍ പുതിയ തൊഴില്‍ വര്‍ഗീകരണം അനുസരിച്ച പുതിയ പ്രൊഫഷനുകളിലേക്ക് മാറ്റാന്‍ അനുവദിച്ച സാവകാശം ഫെബ്രുവരി […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

മയക്കുമരുന്ന് കടത്ത് പ്രതികളായ ഏഴു സ്വദേശികള്‍ക്ക് മക്ക പ്രവിശ്യയില്‍ ഇന്ന് വധശിക്ഷ നടപ്പാക്കി

ജിദ്ദ – മയക്കുമരുന്ന് കടത്ത് പ്രതികളായ ഏഴു സ്വദേശികള്‍ക്ക് മക്ക പ്രവിശ്യയില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദിയിലേക്ക് ഹശീശ് ശേഖരം കടത്തിയ മുബാറക് ബിന്‍ മബ്ഖൂത്ത് ബിന്‍ മുബാറക് അല്‍സൈഅരി, മബ്ഖൂത്ത് ബിന്‍ അലി ബിന്‍ അബ്ദുല്ല അല്‍സൈഅരി, മാനിഅ് ബിന്‍ മുഹമ്മദ് ബിന്‍ ഹമദ് അല്‍യാമി, മുഹമ്മദ് ബിന്‍ അലി ബിന്‍ മുഹമ്മദ് ആലുമഅ്‌റൂഫ് അല്‍സൈഅരി, ഖായിദ് ബിന്‍ അലി ബിന്‍ അബ്ദുല്ല അല്‍കര്‍ബി, മുഹമ്മദ് ബിന്‍ മുബാറക് ബിന്‍ മുഹമ്മദ് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയില്‍ ഡെന്റല്‍ മെഡിസിന്‍, ഫാര്‍മസി, അക്കൗണ്ടിംഗ്, എന്‍ജിനീയറിംഗ് തൊഴിലുകള്‍ അടക്കം 269 പ്രൊഫഷനുകളിൽ നിര്‍ബന്ധിത സൗദിവത്ക്കരണം

ജിദ്ദ – സൗദിയില്‍ സ്വകാര്യ മേഖലയില്‍ 269 തൊഴിലുകളില്‍ നിര്‍ബന്ധിത സൗദിവത്ക്കരണം മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചു. ആരോഗ്യ മന്ത്രാലയം, വാണിജ്യ മന്ത്രാലയം, മുനിസിപ്പല്‍-പാര്‍പ്പിടകാര്യ മന്ത്രാലയം എന്നീ മൂന്നു മന്ത്രാലയങ്ങളുടെ മേല്‍നോട്ടത്തിനു കീഴിലുള്ള വ്യത്യസ്ത മേഖലകളിലെ ഡെന്റല്‍ മെഡിസിന്‍, ഫാര്‍മസി, അക്കൗണ്ടിംഗ്, എന്‍ജിനീയറിംഗ് തൊഴിലുകള്‍ അടക്കം 269 പ്രൊഫഷനുകളിലാണ് സൗദിവല്‍ക്കരണം നടപ്പാക്കുന്നത്. സ്വദേശികള്‍ക്ക് സൗദിയിലെ വ്യത്യസ്ത പ്രവിശ്യകളില്‍ കൂടുതല്‍ ഉത്തേജകവും ഉല്‍പാദനപരവുമായ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണിത്. ആരോഗ്യ […]

BAHRAIN - ബഹ്റൈൻ NEWS - ഗൾഫ് വാർത്തകൾ

ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ അയക്കുന്ന പണത്തിന് രണ്ടു ശതമാനം നികുതി ചുമത്തണമെന്ന നിര്‍ദേശം

മനാമ – ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ അയക്കുന്ന പണത്തിന് രണ്ടു ശതമാനം നികുതി ചുമത്തണമെന്ന നിര്‍ദേശത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ബഹ്‌റൈന്‍ പാര്‍ലമെന്റിലെ ധന, സാമ്പത്തികകാര്യ കമ്മിറ്റി വ്യക്തമാക്കി. പ്രവാസികള്‍ക്ക് നികുതി ബാധകമാക്കണമെന്ന ധന, സാമ്പത്തികകാര്യ കമ്മിറ്റി നിര്‍ദേശം ബഹ്‌റൈന്‍ പാര്‍ലമെന്റ് നേരത്തെ തള്ളിയിരുന്നു. ഇതോടെ കരടു നിയമത്തില്‍ വീണ്ടും പാര്‍ലമെന്റില്‍ ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. അടുത്ത ചൊവ്വാഴ്ച കരടു നിയമത്തില്‍ വോട്ടെടുപ്പ് നടന്നേക്കും. ബഹ്‌റൈനിലെ പ്രവാസികള്‍ രാജ്യത്തിന് പുറത്തേക്ക് അയക്കുന്ന പണത്തിന് രണ്ടു ശതമാനം നികുതി ബാധകമാക്കണമെന്നാണ് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ജിസാന്‍-ഫറസാന്‍ ഫെറി സര്‍വീസില്‍ നാലേമുക്കാല്‍ ലക്ഷം യാത്രക്കാര്‍

ജിദ്ദ: ജിസാന്‍ – ജിസാന്‍ നഗരത്തെയും ഫറസാന്‍ ദ്വീപിനെയും ബന്ധിപ്പിച്ചുള്ള ഫെറി സര്‍വീസുകള്‍ കഴിഞ്ഞ വര്‍ഷം 4,76,000 ലേറെ യാത്രക്കാര്‍ പ്രയോജനപ്പെടുത്തിയതായി ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി അറിയിച്ചു. 1,755 ഫെറി സര്‍വീസുകളില്‍ 90,000 ലേറെ വാഹനങ്ങളും നീക്കം ചെയ്തു. ജിസാനും ഫറസാന്‍ ദ്വീപിനുമിടയില്‍ 3,631 സര്‍വീസുകളില്‍ 45,000 ലേറെ ചരക്ക് ലോറികളും കഴിഞ്ഞ വര്‍ഷം നീക്കം ചെയ്തു. 650 യാത്രക്കാരെയും 60 വാഹനങ്ങളും ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ഫെറികളാണ് ജിസാനും ഫറസാന്‍ ദ്വീപിനുമിടയില്‍ സര്‍വീസിന് ഉപയോഗിക്കുന്നത്. ജിസാനും ഫറസാന്‍ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ദക്ഷിണ സൗദിയിലെ മുടങ്ങിയ വൈദ്യുതി വിതരണം ഉടൻ സാധാരണ ഗതിയിലാകുമെന്ന് അധികൃതർ

അബഹ – ദക്ഷിണ സൗദിയിലെ ജിസാന്‍, അസീര്‍, നജ്‌റാന്‍ പ്രവിശ്യകളില്‍ ഇന്ന് അപ്രതീക്ഷിതമായി മുടങ്ങിയ വൈദ്യുതി വിതരണം ഉടൻ സാധാരണ ഗതിയിലാകുമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തില്‍ ഉപയോക്താക്കളോട് സൗദി ഇലക്ട്രിസിറ്റി കമ്പനി ക്ഷമാപണം നടത്തി. യുദ്ധകാലാടിസ്ഥാനത്തിൽ പടിപടിയായി വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാന്‍ കമ്പനിയിലെ സാങ്കേതിക സംഘങ്ങള്‍ ഊര്‍ജിത ശ്രമം തുടരുകയാണെന്നും ചില മേഖലകളിൽ വിതരണം പുനസ്ഥാപിച്ചതായും അധികൃതർ വ്യക്തമാക്കി. വൈദ്യുതി നിലയങ്ങളില്‍ പെട്ടെന്നുണ്ടായ തകരാറാണ് വൈദ്യുതി സ്തംഭനത്തിന് കാരണമായത്. ഇതേ തുടര്‍ന്ന് ഏറ്റവും കാര്യക്ഷമമായും സുരക്ഷയോടും കൂടി […]

BAHRAIN - ബഹ്റൈൻ KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ OMAN - ഒമാൻ QATAR - ഖത്തർ SAUDI ARABIA - സൗദി അറേബ്യ UAE - യുഎഇ

ലോകത്തിലെ ഏറ്റവും മികച്ച 50 സാൻഡ്‌വിച്ചുകളിൽ ഒന്നാം സ്ഥാനത്ത് മിഡിൽ ഈസ്റ്റേൺ വിഭവമായ ഷവർമ

പ്രശസ്ത ഭക്ഷണ-യാത്രാ ഗൈഡായ ടേസ്റ്റ് അറ്റ്‌ലസ് ‘ലോകത്തിലെ ഏറ്റവും മികച്ച 50 സാൻഡ്‌വിച്ചുക’ളുടെ ഏറ്റവും പുതിയ റാങ്കിംഗ് പുറത്തിറക്കി. മിഡിൽ ഈസ്റ്റേൺ വിഭവമായ ഷവർമയാണ് ഒന്നാം സ്ഥാനം നേടിയത്. അതേസമയം ഇന്ത്യയുടെ പ്രിയപ്പെട്ട തെരുവ് ഭക്ഷണമായ വട പാവും പട്ടികയിൽ ഇടം നേടി. 39ാം സ്ഥാനമാണ് വിഭവം നേടിയത്. ടേസ്റ്റ് അറ്റ്‌ലസിന്റെ വിപുല ഡാറ്റയെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗുകൾ. മിഡിൽ ഈസ്റ്റേൺ വിഭവമായ ഷവർമയിൽ ഓട്ടോമൻ സാമ്രാജ്യത്തിന്റെ സ്വാധീനം കൂടിയുണ്ട്. തുർക്കിഷ് പദമായ സെവിർമെ (‘തിരിക്കാൻ’ എന്നർത്ഥം) എന്നതിന്റെ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ലൈസന്‍സില്ലാതെ പെട്രോള്‍ കയറ്റി അയക്കുന്നവര്‍ക്ക് അഞ്ചു വര്‍ഷം തടവ്

ജിദ്ദ: ലൈസന്‍സില്ലാതെ പെട്രോളും പെട്രോളിയം ഉല്‍പന്നങ്ങളും കയറ്റി അയക്കുന്നവര്‍ക്ക് അടുത്തിടെ മന്ത്രിസഭ അംഗീകരിച്ച നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത് കൂടുതല്‍ കടുത്ത ശിക്ഷകള്‍. സബ്സിഡി നിരക്കിലുള്ള പെട്രോളിയം ഉല്‍പന്നങ്ങളും, പെട്രോളിയം ഉല്‍പന്നങ്ങള്‍ അടങ്ങിയ മറ്റു ഉല്‍പന്നങ്ങളും ലൈസന്‍സില്ലാതെ വിദേശത്തേക്ക് കയറ്റി അയക്കുന്നവര്‍ക്കും കയറ്റി അയക്കാന്‍ ശ്രമിക്കുന്നവര്‍ക്കും അഞ്ചു വര്‍ഷം വരെ തടവ് ലഭിക്കും. കൂടാതെ കുറ്റക്കാര്‍ക്ക് മൂന്നു കോടി റിയാല്‍ വരെയോ, അതല്ലെങ്കില്‍ കയറ്റി അയക്കുന്ന പെട്രോളിയം ഉല്‍പന്നങ്ങളുടെ ആഗോള വിലയുടെ ഇരട്ടി തുകയോ, ഇതില്‍ ഏതാണ് കൂടുതലെങ്കില്‍ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ജിദ്ദ അസീസിയിൽ നിന്ന് മൂന്നു ടണ്ണിലേറെ പുകയില ഉൽപന്നങ്ങള്‍ പിടികൂടി

ജിദ്ദ: അസീസിയ ഡിസ്ട്രിക്ടിലെ നിയമ വിരുദ്ധ കേന്ദ്രത്തില്‍ നിന്ന് ജിദ്ദ നഗരസഭ ഉറവിടമറിയാത്ത മൂന്നു ടണ്ണിലേറെ പുകയില ഉല്‍പന്നങ്ങളും ഹുക്ക പുകയില ഉല്‍പന്നങ്ങളില്‍ കലര്‍ത്താന്‍ ഉപയോഗിക്കുന്ന 2,200 ലേറെ പേക്കറ്റ് കാലാവധി തീര്‍ന്ന ഉല്‍പന്നങ്ങളും പിടികൂടി. മൂല്യവര്‍ധിത നികുതി സ്റ്റാമ്പ് പതിക്കാത്ത പുകയിലയുടെ വന്‍ ശേഖരവും പരിശോധനക്കിടെ പിടികൂടി. നിയമ വിരുദ്ധമായി വ്യാപാര സ്ഥാപനവും തൊഴിലാളികളുടെ താമസസ്ഥലവുമായി മാറ്റിയ കേന്ദ്രം ജിദ്ദ നഗരസഭക്കു കീഴിലെ പ്രത്യേക സംഘം സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റിയുമായും അസീസിയ ബലദിയയുമായും […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

അര മണിക്കൂറിനുള്ളിൽ ദുബായിൽനിന്ന് അബുദാബിയിലേക്ക്; അതിവേഗ ഇലക്ട്രിക് ട്രെയിൻ പ്രഖ്യാപിച്ച് ഇത്തിഹാദ് റെയിൽ

അബുദാബി:അര മണിക്കൂറിനുള്ളിൽ ദുബായിൽനിന്ന് അബുദാബിയിലേക്ക് എത്താവുന്ന രാജ്യത്തെ ആദ്യ അതിവേഗ ഇലക്ട്രിക് പാസഞ്ചർ ട്രെയിൻ പ്രഖ്യാപിച്ച് ഇത്തിഹാദ് റെയിൽ. കഴിഞ്ഞ ദിവസം അബുദാബി മീഡിയ ഓഫിസ് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്സിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. അൽ ഫയാഹ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ അബുദാബി കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ആൽ നഹ്യാൻ, ദുബായ് കിരീടാവകാശിയും ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

എയ്ഡ്‌സ്ബാധ സ്ഥിരീകരിക്കുന്ന വിദേശികളെ ഇനി മുതല്‍ സൗദിയില്‍ നിന്ന് നാടുകടത്തില്ല

ജിദ്ദ: എയ്ഡ്‌സ്ബാധ സ്ഥിരീകരിക്കുന്ന വിദേശികളെ ഇനി മുതല്‍ സൗദിയില്‍ നിന്ന് നാടുകടത്തില്ല. എയ്ഡ്‌സ് പ്രതിരോധ സംവിധാനവും രോഗബാധിതരുടെ അവകാശങ്ങളും കടമകളും എന്ന പേരില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പുതിയ നിയമത്തിലാണ് എയ്ഡ്‌സ് രോഗികളായ വിദേശികളെ സൗദിയില്‍ നിന്ന് സ്വദേശങ്ങളിലേക്ക് നാടുകടത്തണമെന്ന പഴയ നിയമത്തിലെ 12-ാം വകുപ്പ് ഇല്ലാതാക്കിയിരിക്കുന്നത്. അണുബാധ പകരുന്ന രീതികളെ കുറിച്ച അറിവ് വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, രോഗബാധിതരായ ആളുകളെ നാടുകടത്തേണ്ട ആരോഗ്യപരമായ ആവശ്യമില്ലെന്ന് പറഞ്ഞ് കരടു നിയമം ഇതിനെ ന്യായീകരിച്ചു. പുതിയ നിയമത്തില്‍ ആകെ 29 വകുപ്പുകളാണുള്ളത്. വിദഗ്ധര്‍ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദി അറേബ്യയില്‍ നിന്ന് പുറത്ത് പോയവര്‍ക്ക് റീ എന്‍ട്രിയുടെ കാലാവധി ദീര്‍ഘിപ്പിക്കണമെങ്കില്‍ ഇനി ഇരട്ടി ഫീസ്

റിയാദ് : സൗദി അറേബ്യയില്‍ നിന്ന് നാട്ടിലേക്ക് അവധിക്ക് പോയവര്‍ക്ക് റീ എന്‍ട്രിയുടെ കാലാവധി ദീര്‍ഘിപ്പിക്കണമെങ്കില്‍ ഇനി മുതല്‍ ഇരട്ടി ഫീസ് നല്‍കണം. ഇതുവരെ ഒരു മാസത്തിന് 100 റിയാല്‍ എന്ന തോതിലായിരുന്നു ഫീ അടക്കേണ്ടിയിരുന്നെങ്കിലും ഇപ്പോള്‍ 200 റിയാല്‍ ആണ് അടക്കേണ്ടത്. രണ്ട് മാസത്തേക്ക് 400, മൂന്നു മാസത്തേക്ക് 600, നാലു മാസത്തേക്ക് 800 എന്നിങ്ങനെയാണ് പുതുക്കിയ ഫീ നിരക്ക്. ഒരാഴ്ച മുമ്പാണ് പുതിയ വ്യവസ്ഥ ബാങ്കുകളില്‍ അപ്‌ഡേറ്റ് ചെയ്തത്. ഇപ്രകാരം ഫീ വര്‍ധനയുണ്ടാകുമെന്ന് നേരത്തെ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

റമദാനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി മക്കയില്‍ 1,312 വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന

മക്ക: വിശുദ്ധ റമദാനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി മക്കയില്‍ 1,312 വ്യാപാര സ്ഥാപനങ്ങളില്‍ വാണിജ്യ മന്ത്രാലയം പരിശോധനകള്‍ നടത്തി. ജനുവരി രണ്ടു മുതല്‍ പതിനെട്ടു വരെയുള്ള ദിവസങ്ങളിലാണ് ഇത്രയും സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തിയത്. തീര്‍ഥാടകരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ നിത്യോപയോഗ വസ്തുക്കളുടെയും മറ്റു ഉല്‍പന്നങ്ങളുടെയും ഉയര്‍ന്ന ലഭ്യതയും വ്യാപാര സ്ഥാപനങ്ങള്‍ നിയമ, വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ട് വിശുദ്ധ ഹറമിനു സമീപത്തെ സ്ഥാപനങ്ങളിലും നഗരത്തിലെ വ്യത്യസ്ത സ്ഥലങ്ങളിലും മക്കയിലേക്കുള്ള റോഡുകളിലും പ്രവര്‍ത്തിക്കുന്ന ഭക്ഷ്യവസ്തുക്കളും ഉപഭോക്തൃ വസ്തുക്കളും വസ്ത്രങ്ങളും വില്‍ക്കുന്ന കടകളിലും […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

വ്യാഴം മുതൽ തിങ്കൾ വരെ സൗദിയിലെ മിക്ക ഭാഗങ്ങളിലും മഴക്ക് സാധ്യത

ജിദ്ദ : വ്യാഴം മുതൽ തിങ്കളാഴ്ച വരെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും മഴ പെയ്യുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. പേമാരിക്കു പുറമെ ആലിപ്പഴ വർഷത്തിനും പൊടിക്കാറ്റിനും തിരമാലകൾ ഉയരാനും ചുഴലിക്കാറ്റുകൾ ഉണ്ടാകാനും സാധ്യതയുണ്ട്. തങ്ങളുടെ  മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ പിന്തുടരാനും പൊതുജന സുരക്ഷ സംരക്ഷിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികളുടെ നിർദ്ദേശങ്ങൾ പാലിക്കാനും കാലാവസ്ഥാ കേന്ദ്രം ആഹ്വാനം ചെയ്തു.

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ലോകത്തെവിടെ നിന്നുള്ളവര്‍ക്ക് ഇപ്പോള്‍ അഞ്ചു മിനിറ്റിനകം സൗദി സന്ദര്‍ശന വിസ ലഭിക്കുമെന്ന് ടൂറിസം മന്ത്രി

ദാവോസ് – ലോകത്തെവിടെ നിന്നുള്ളവര്‍ക്ക് ഇപ്പോള്‍ അഞ്ചു മിനിറ്റിനകം സൗദി സന്ദര്‍ശന വിസ ലഭിക്കുമെന്ന് ടൂറിസം മന്ത്രി അഹ്മദ് അല്‍ഖതീബ് പറഞ്ഞു. ദാവോസ് വേള്‍ഡ് ഇക്കണോമിക് ഫോറത്തോടനുബന്ധിച്ച് ഒരുക്കിയ സൗദി ഹൗസ് പവലിയനില്‍ ടൂറിസം മേഖലാ സുസ്ഥിരതയെ കുറിച്ച് വിശകലനം ചെയ്യാന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സൗദിയിലെ എല്ലാ പ്രവിശ്യകളിലും ടൂറിസം ആസ്തികളുണ്ട്. ഒരു നഗരത്തില്‍ മാത്രം അമിത വിനോദസഞ്ചാരം ഒഴിവാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ടൂറിസം മേഖലയില്‍ സൗദി അറേബ്യ നിരവധി നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. വിഷന്‍ […]

error: Content is protected !!