GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ബഹ്‌റൈനില്‍ സിസ്റ്റം തകരാറിലായി, കിംഗ് ഫഹദ് കോസ്‌വേയില്‍ കടുത്ത തിരക്ക്

ദമാം : ബഹ്‌റൈനില്‍ സിസ്റ്റം നിശ്ചലമായതിനെ തുടര്‍ന്ന് സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേയില്‍ അഭൂതപൂര്‍വമായ തിരക്ക്. ഗവണ്‍മെന്റ് ആപ്ലിക്കേഷനുകള്‍ക്കായുള്ള നാഷണല്‍ പോര്‍ട്ടല്‍ ഉള്‍പ്പെടെ വിവിധ ചാനലുകളിലെ എല്ലാ ഇലക്‌ട്രോണിക് സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ബഹ്റൈനിലെ ഇ-ഗവണ്‍മെന്റ് അതോറിറ്റി അറിയിച്ചു.

സേവനങ്ങള്‍ മെച്ചപ്പെടുത്താനും കാര്യക്ഷമത വര്‍ധിപ്പിക്കാനും അതോറിറ്റി നടത്തുന്ന അറ്റകുറ്റപ്പണികളും അപ്ഡേറ്റ് ജോലികളും മൂലമാണ് ഇലക്‌ട്രോണിക് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. എത്രയും വേഗം സിസ്റ്റങ്ങള്‍ പുനഃസ്ഥാപിക്കാന്‍ ശ്രമിച്ചുവരികയാണെന്ന് അതോറിറ്റി പ്രസ്താവനയില്‍ പറഞ്ഞു. കോസ്‌വേയുടെ പ്രവേശന കവാടത്തിലെ മുഴുവന്‍ ട്രാക്കുകളും ബൂത്തുകളും തുറന്നാലും വാരാന്ത്യത്തില്‍ കോസ്‌വേയില്‍ കടുത്ത തിരക്കാണ് അനുഭവപ്പെടാറ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!