GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

കുട്ടികൾക്ക് അമിതമായ അളവിൽ പാരസെറ്റാമോൾ നൽകുന്നതിനെതിരെ സൗദി ഡ്രഗ് അതോറിറ്റിയുടെ മുന്നറിയിപ്പ്

കുട്ടികൾക്ക് പാരസെറ്റമോൾ നൽകുമ്പോൾ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകി.


കുട്ടികളുടെ സുരക്ഷക്കും മരുന്നുകളുടെ തെറ്റായ ഉപയോഗം മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനും ലക്ഷ്യമിട്ട് അതോറിറ്റി പ്രസിദ്ധീകരിച്ച ബോധവൽക്കരണ ഇൻഫോഗ്രാഫിക്കിലാണ് ഈ മുന്നറിയിപ്പ് നൽകിയത്.

അമിതമായ അളവിൽ കുട്ടികൾക്ക് പാരസെറ്റമോൾ നൽകുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി.

മരുന്നുകൾ ഉപയോഗിക്കുമ്പോൾ ശരിയായ നിർദ്ദേശങ്ങൾ പാലിക്കുന്നതിലൂടെയാണ് കുട്ടികളുടെ സുരക്ഷ ആരംഭിക്കുന്നതെന്ന് അതോറിറ്റി പറഞ്ഞു.Royal family tours

ഡോക്ട്ടറുടെ നിർദ്ദേശമില്ലാതെ പാരസെറ്റമോൾ അടങ്ങിയ മറ്റ് മരുന്നുകൾ, ജലദോഷം, പനി മരുന്നുകൾ, അലർജി പ്രതിരോധ മരുന്നുകൾ എന്നിവ ഒരേസമയം കുട്ടികൾക്ക് നൽകരുതെന്ന് അതോറിറ്റി ഉപദേശിച്ചു.

പാക്കേജിൽ രേഖപ്പെടുത്തിയിരിക്കുന്ന ചേരുവകൾ വായിച്ചുകൊണ്ട് മരുന്നുകളിൽ പാരസെറ്റമോളിന്റെ സാന്നിധ്യം മാതാപിതാക്കൾക്ക് പരിശോധിക്കാൻ കഴിയുമെന്ന് അതോറിറ്റി വിശദീകരിച്ചു.

കുട്ടികൾക്ക് ഏതെങ്കിലും മരുന്ന് നൽകുന്നതിനുമുമ്പ് ഒരു ഡോക്ടറെയോ ഫാർമസിസ്റ്റിനെയോ സമീപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അതോറിറ്റി ഊന്നിപ്പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!