GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ശരിയായ രീതിയിൽ ത്വവാഫ് ചെയ്യാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വ്യക്തമാക്കി ഹജ്ജ് ഉംറ മന്ത്രാലയം

മക്ക: തീർത്ഥാടകർ ശരിയായ രീതിയിൽ ത്വവാഫ് ചെയ്യാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വ്യക്തമാക്കി സൗദി ഹജ്ജ് ഉംറ മന്ത്രാലയം. തവാഫ് ചെയ്യാൻ പ്രത്യേക ചട്ടങ്ങൾ ഉണ്ട്. അവ പാലിക്കുമ്പോഴാണ് പ്രതിഫലവും പുണ്യവുമെല്ലാം കൈവരുന്നത്.


ത്വവാഫ് ചെയ്യുമ്പോൾ കഅബ തീർത്ഥാടകന്റെ ഇടത് വശത്തായിരിക്കണം. ഹജറുൽ അസ് വദിനോട് നേരെയുള്ള സ്ഥാനത്ത് നിന്നായിരിക്കണം ത്വവാഫ് ആരംഭിക്കേണ്ടത്.

ത്വവാഫ് ആരംഭിക്കുമ്പോൾ “ബിസ്മില്ലാഹി വല്ലാഹു അക്ബർ” എന്ന് ചൊല്ലണം. ത്വവാഫ് ഏഴ് പ്രദക്ഷിണമാണ്. ഏഴാമത്തെ പ്രദക്ഷിണം ഹജറുൽ അസ് വദിന്റെ നേരെ എത്തുമ്പോൾ ത്വവാഫ് പൂർത്തിയാകുന്നു. ഹജറുൽ അസ് വദിന്റെ നേരെയുള്ള സ്ഥാനത്ത് നിന്നാണ് ഓരോ പ്രദക്ഷിണവും ആരംഭിക്കുന്നതും അവസാനിക്കുന്നതും.

മസ്ജിദുൽ ഹറാമിന്റെ മുകളിലെ നിലകളിൽ ഹജറുൽ അസ് വദിന്റെ സ്ഥാനം സ്ഥിതി ചെയ്യുന്ന മൂലയോട് സമാന്തരമായി പച്ച അടയാളം സ്ഥാപിച്ചിട്ടുണ്ട്. ഇത് മുകൾ നിലകളിൽ നിന്ന് ത്വവാഫ് ചെയ്യുന്നവർക്ക് സഹായകരമാണ്.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!