GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയില്‍ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ഡെലിവറി സേവനം ആരംഭിക്കാന്‍ അമേരിക്കന്‍ കമ്പനിക്ക്  ലൈസന്‍സ്

ജിദ്ദ – സൗദിയില്‍ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ഡെലിവറി സേവനം ആരംഭിക്കാന്‍ അമേരിക്കന്‍ കമ്പനിക്ക് ഔദ്യോഗിക വകുപ്പുകളില്‍ നിന്ന് ലൈസന്‍സ് ലഭിച്ചു. രാജ്യത്ത് ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ഡെലിവറി സേവനത്തിന് അനുവദിക്കുന്ന ആദ്യ ലൈസന്‍സ് ആണിത്. ഈ വര്‍ഷം അവസാന പാദത്തില്‍ അമേരിക്കന്‍ കമ്പനി സൗദിയില്‍ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ഡെലിവറി സേവനം ആരംഭിക്കുമെന്നാണ് കരുതുന്നത്. നഗരങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ഡെലിവറി സംവിധാനം വികസിപ്പിച്ച അമേരിക്കന്‍ കമ്പനിയായ മാറ്റര്‍നെറ്റിന് ആണ് പുതിയ സേവനം ആരംഭിക്കാന്‍ സൗദിയിലെ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് ഔദ്യോഗികാനുമതി ലഭിച്ചിരിക്കുന്നത്. കമ്പനിക്കു കീഴിലെ എം-2 ഡ്രോണുകള്‍ ഉപയോഗിച്ചാണ് സൗദിയില്‍ ഡെലിവറി സേവനം നല്‍കുക. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അംഗീകരിച്ച ഏവിയേഷന്‍ മാനദണ്ഡങ്ങളുമായി ഈയിനം ഡ്രോണുകള്‍ പൊരുത്തപ്പെട്ടുപോകുന്നു.
അമേരിക്കയിലെ സിലിക്കണ്‍ വാലിയില്‍ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ഡെലിവറി സേവനം ആരംഭിച്ച് കഴിഞ്ഞ വര്‍ഷമാണ് മാറ്റര്‍നെറ്റ് കമ്പനി ഡെലിവറി മേഖലയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ഡെലിവറിക്ക് മിഡില്‍ ഈസ്റ്റ് ആവേശകരമായ മേഖലയാണെന്ന് മാറ്റര്‍നെറ്റ് കമ്പനി പറഞ്ഞു. സൗദി അറേബ്യ മധ്യപൗരസ്ത്യദേശത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയാണ്. പുതിയ അടിസ്ഥാന സൗകര്യങ്ങളുടെ ഭാഗമായി ഡ്രോണ്‍ ഡെലിവറി സേവനങ്ങള്‍ക്ക് റിയാദ് സാക്ഷ്യം വഹിക്കും. വേഗതയേറിയതും ചെലവ് കുറഞ്ഞതും ഹാനികരമായ വാതക ബഹിര്‍ഗമനങ്ങള്‍ തീരെ ഇല്ലാത്തതുമായ സേവനമാണ് ഡ്രോണ്‍ ഡെലിവറി സേവനം പ്രദാനം ചെയ്യുന്നതെന്നും കമ്പനി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!