ജിദ്ദ – മയക്കുമരുന്ന് കടത്ത് പ്രതികളായ ഏഴു സ്വദേശികള്‍ക്ക് മക്ക പ്രവിശ്യയില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സൗദിയിലേക്ക് ഹശീശ് ശേഖരം കടത്തിയ മുബാറക് ബിന്‍ മബ്ഖൂത്ത് ബിന്‍ മുബാറക് അല്‍സൈഅരി, മബ്ഖൂത്ത് ബിന്‍ അലി ബിന്‍ അബ്ദുല്ല അല്‍സൈഅരി, മാനിഅ് ബിന്‍ മുഹമ്മദ് ബിന്‍ ഹമദ് അല്‍യാമി, മുഹമ്മദ് ബിന്‍ അലി ബിന്‍ മുഹമ്മദ് ആലുമഅ്‌റൂഫ് അല്‍സൈഅരി, ഖായിദ് ബിന്‍ അലി ബിന്‍ അബ്ദുല്ല അല്‍കര്‍ബി, മുഹമ്മദ് ബിന്‍ മുബാറക് ബിന്‍ മുഹമ്മദ് അല്‍സൈഅരി, സാലിം ബിന്‍ ഖദ്ആന്‍ ബിന്‍ സാലിം അല്‍സൈഅരി എന്നിവര്‍ക്കാണ് ശിക്ഷ നടപ്പാക്കിയത്.