ജിദ്ദ : വ്യാഴം മുതൽ തിങ്കളാഴ്ച വരെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും മഴ പെയ്യുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
പേമാരിക്കു പുറമെ ആലിപ്പഴ വർഷത്തിനും പൊടിക്കാറ്റിനും തിരമാലകൾ ഉയരാനും ചുഴലിക്കാറ്റുകൾ ഉണ്ടാകാനും സാധ്യതയുണ്ട്.
തങ്ങളുടെ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ പിന്തുടരാനും പൊതുജന സുരക്ഷ സംരക്ഷിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികളുടെ നിർദ്ദേശങ്ങൾ പാലിക്കാനും കാലാവസ്ഥാ കേന്ദ്രം ആഹ്വാനം ചെയ്തു.
