മക്ക: വിശുദ്ധ റമദാനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി മക്കയില്‍ 1,312 വ്യാപാര സ്ഥാപനങ്ങളില്‍ വാണിജ്യ മന്ത്രാലയം പരിശോധനകള്‍ നടത്തി. ജനുവരി രണ്ടു മുതല്‍ പതിനെട്ടു വരെയുള്ള ദിവസങ്ങളിലാണ് ഇത്രയും സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തിയത്. തീര്‍ഥാടകരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ നിത്യോപയോഗ വസ്തുക്കളുടെയും മറ്റു ഉല്‍പന്നങ്ങളുടെയും ഉയര്‍ന്ന ലഭ്യതയും വ്യാപാര സ്ഥാപനങ്ങള്‍ നിയമ, വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ട് വിശുദ്ധ ഹറമിനു സമീപത്തെ സ്ഥാപനങ്ങളിലും നഗരത്തിലെ വ്യത്യസ്ത സ്ഥലങ്ങളിലും മക്കയിലേക്കുള്ള റോഡുകളിലും പ്രവര്‍ത്തിക്കുന്ന ഭക്ഷ്യവസ്തുക്കളും ഉപഭോക്തൃ വസ്തുക്കളും വസ്ത്രങ്ങളും വില്‍ക്കുന്ന കടകളിലും ജ്വല്ലറികളിലും ടയര്‍ കടകളിലും പെട്രോള്‍ ബങ്കുകളിലും സര്‍വീസ് സെന്ററുകളിലും മറ്റുമാണ് പരിശോധനകള്‍ നടത്തിയത്.