ജിദ്ദ – സൗദിയില്‍ ജീവനുള്ള കന്നുകാലികളെ തൂക്കി വില്‍ക്കല്‍ നിര്‍ബന്ധമാക്കുന്ന സംവിധാനം അടുത്ത മുഹറം ഒന്നു (ജൂണ്‍) മുതല്‍ നിര്‍ബന്ധമാക്കുമെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. കന്നുകാലി ചന്തകളില്‍ വില്‍പന വ്യവസ്ഥാപിതമാക്കാനും ഉപയോക്താക്കള്‍ക്കും കന്നുകാലി കര്‍ഷകര്‍ക്കും നീതിപൂര്‍വമായ വില ഉറപ്പുവരുത്താനുമാണ് പുതിയ ക്രമീകരണത്തിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.
കന്നുകാലി മേഖല വികസിപ്പിക്കാനും ഭക്ഷ്യസുരക്ഷ വര്‍ധിപ്പിക്കാനും പിന്തുണക്കാനും ഇതിലൂടെ മന്ത്രാലയം ഉന്നമിടുന്നു. പുതിയ ക്രമീകരണം അനുസരിച്ച് മൊത്ത മാര്‍ക്കറ്റുകളില്‍ തുലാസ് ഉപയോഗിച്ച് തൂക്കി കൃത്യമായ തൂക്കം വെളിപ്പെടുത്തി കന്നുകാലികളെ വില്‍ക്കല്‍ നിര്‍ബന്ധമാണ്.