സൗദി ട്രാഫിക് ജനറൽ അഡ്മിനിസ്ട്രേഷൻ, രാജ്യത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ നിന്നായി നിയമലംഘനം നടത്തിയ 5,468 മോട്ടോർസൈക്കിളുകൾ പിടിച്ചെടുത്തു
ജനുവരി 12 ഞായറാഴ്ച മുതൽ 2025 ജനുവരി 18 ശനിയാഴ്ച വരെ നീണ്ടുനിന്ന പരിശോധനയിലാണ് വൻതോതിൽ മോട്ടോർ സൈക്കിളുകൾ പിടികൂടിയത്.
റിയാദ് മേഖലയിൽ നിന്ന് 2,878, മക്കയിൽ നിന്ന് 949, ജിദ്ദ ഗവർണറേറ്റിൽ നിന്ന് 984, കിഴക്കൻ പ്രവിശ്യയിൽ നിന്ന് 256 മോട്ടോർ സൈക്കിളുകളുകളാണ് പിടികൂടിയത്.
മദീന 8, ഖസിം 52, ജസാൻ 60, തബൂക്ക് 33, തായിഫ് 27, നജ്റാൻ 11, വടക്കൻ അതിർത്തി 9, ഖുറയ്യത്ത് 8, ഹായിൽ 8, അൽ-ജൗഫ് 5, അൽ-ബാഹ 2 മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു.
ട്രാഫിക് സുരക്ഷ വർദ്ധിപ്പിക്കാനും റോഡ് ഉപയോക്താക്കൾക്ക് അപകടമുണ്ടാക്കുന്ന ലംഘനങ്ങൾ പരിഹരിക്കുന്നതിനുമായിട്ടാണ് മോട്ടോർ സൈക്കിളുകൾക്കെതിരെയുള്ള നടപടികൾ ലക്ഷ്യമിടുന്നത്.