ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
KERELA NEWS - ഗൾഫ് വാർത്തകൾ

കോഴിക്കോട്ടേയ്ക്കുള്ള ഗൾഫ് എയർ സർവീസ് ഏപ്രിൽ മുതൽ നിർത്തലാക്കുന്നു

മനാമ: കോഴിക്കോട്ടേയ്ക്കുള്ള ഗൾഫ് എയർ സർവീസ് ഏപ്രിൽ മുതൽ നിർത്തലാക്കുന്നു. ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും മാർച്ച് 29 വരെ മാത്രമേ ഈ റൂട്ടിൽ നിലവിൽ ബുക്കിങുകൾ സ്വീകരിക്കുന്നുള്ളു. കൊച്ചിയിലേക്ക് നാലുദിവസം ഉണ്ടായിരുന്ന ഗൾഫ് എയർ സർവിസ് ഏപ്രിൽ 6 മുതൽ പ്രതിവാരം മൂന്നു ദിവസമാക്കി കുറച്ചു. കേരളത്തിലേക്ക് ദിവസേന ഉണ്ടായിരുന്ന ഗൾഫ് എയർ സർവീസ് കഴിഞ്ഞ നവംബർ മുതലാണ് നാലുദിവസമാക്കി കുറച്ചത്. ബഹ്‌റൈനിൽ നിന്ന് കൊച്ചിയിലേക്കും കോഴിക്കോടിനുമുള്ള സർവിസ് നാലു ദിവസമാക്കികുറച്ചത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കോഴിക്കോട് സർവിസ് പൂർണ്ണമായും നിർത്തുന്നത്.


ബഹ്‌റൈൻ രാജാവിന്റെ ഒമാൻ സന്ദർശനം; ഇരുരാജ്യങ്ങളും 25 കരാറുകളിൽ ഒപ്പുവച്ചു
കഴിഞ്ഞ വർഷത്തെ കണക്കുകളനുസരിച്ച് ബഹ്‌റൈൻ-കോഴിക്കോട് റൂട്ടിൽ 93-94 ശതമാനം യാത്രക്കാരുണ്ട്. പല ദിവസങ്ങളിലും ബുക്കിങ് ലഭിക്കാത്ത സാഹചര്യവുമുണ്ട്. എന്നിട്ടും സർവിസ് നിർത്തുന്നതിന്റെ കാരണം വ്യക്തമല്ല. ഗൾഫ് എയർ വിമാന സർവിസുകളിൽ യാത്രക്കാർക്ക് കൊണ്ടുപോകാവുന്ന ലഗേജിന്റെ അളവിലും ഒക്ടോബർ 27 മുതൽ വ്യത്യാസം വരുത്തിയിരുന്നു. എക്കണോമി ക്ലാസ്സിൽ 23+23 കിലോ ലഗേജാണ് അനുവദിച്ചിരുന്നത്. എക്കണോമി ക്ലാസ്സ് ലൈറ്റ് വിഭാഗത്തിൽ 25 കിലോയായും എക്കണോമി ക്ലാസ്സ് സ്മാർട്ട് വിഭാഗത്തിൽ 30 കിലോയായും ഫ്‌ളക്‌സ് വിഭാഗത്തിൽ 35 കിലോയായും ലഗേജ് വെട്ടിക്കുറച്ചിരുന്നു.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

NEWS - ഗൾഫ് വാർത്തകൾ

യുഎഇയില്‍ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കുറഞ്ഞു

അബുദാബി: യുഎഇയില്‍ ഒക്ടോബര്‍ മാസത്തേക്ക് ബാധകമായ ഇന്ധന വില ദേശീയ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കുറഞ്ഞു. സൂപ്പര്‍
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി

ജിദ്ദ: അമേരിക്കയിൽ വീശിയടിച്ച ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി.യുഎസിലെ സഊദി അറേബ്യയുടെ അംബാസഡർ രാജകുമാരി റീമ ബിന്റ് ബന്ദർ വെള്ളിയാഴ്ച ഹൂസ്റ്റണിലെ കോൺസൽ
error: Content is protected !!