മക്ക – മക്ക പ്രവിശ്യയിലെ അല്‍കാമിലിലെ ശൈബാന്‍, വാദി അല്‍ജവ് എന്നിവിടങ്ങളില്‍ സ്വര്‍ണത്തിന്റെയും ചെമ്പിന്റെയും വന്‍ ശേഖരങ്ങള്‍ പുതുതായി കണ്ടെത്തിയതായി സൗദി അറേബ്യന്‍ മൈനിംഗ് കമ്പനി (മആദിന്‍) അറിയിച്ചു.
വാദി അല്‍ജവില്‍ സ്വര്‍ണ ശേഖരവും ശൈബാന്‍ പര്‍വതത്തില്‍ ചെമ്പ് ശേഖരവുമാണ് കണ്ടെത്തിയത്. ഭൂപ്രതലത്തില്‍ നിന്ന് 30 മീറ്റര്‍ മുതല്‍ 200 മീറ്റര്‍ വരെ ആഴത്തിലാണ് സ്വര്‍ണ, ചെമ്പ് ശേഖരങ്ങളുടെ കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാനുള്ള പര്യവേക്ഷണങ്ങള്‍ നടക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി