റിയാദ്: റിയാദ് മലസിലെ റിയാദ് സൂ അറ്റകുറ്റപണികള്‍ക്ക് ശേഷം ഇന്ന് തുറന്നു. രാവിലെ 8.30 മുതല്‍ വൈകുന്നേരം നാലുവരെ സന്ദര്‍ശകര്‍ക്ക് പ്രവേശനമുണ്ടാകും. തിങ്കള്‍ മുതല്‍ ശനിവരെയുള്ള ദിവസങ്ങളിലാണ് ഈ സമയക്രമം. വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണി മുതല്‍ നാലു മണിവരെയും സന്ദര്‍ശകര്‍ക്ക് പ്രവേശിക്കാം.
എന്നാല്‍ അറ്റകുറ്റപണികള്‍ക്കായി എല്ലാ ഞായറാഴ്ചയും അടച്ചിടും. ഒരു മാസം മുമ്പാണ് അറ്റകുറ്റപണികള്‍ക്കായി മൃഗശാല അടച്ചിട്ടത്. വംശനാശം സംഭവിക്കുന്ന നിരവധി വന്യമൃഗങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് റിയാദ് സൂ.