GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ജിദ്ദയില്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകള്‍ക്കിടെ ഗുരുതരമായ നിയമ ലംഘനങ്ങള്‍ക്ക് 227 വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിച്ചു

ജിദ്ദ – ജിദ്ദ നഗരസഭക്കു കീഴിലെ 11 ശാഖാ ബലദിയ പരിധികളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളില്‍ കഴിഞ്ഞ മാസം നഗരസഭാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകള്‍ക്കിടെ ഗുരുതരമായ നിയമ ലംഘനങ്ങള്‍ക്ക് 227 വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിച്ചു. സ്ഥാപനങ്ങളുടെ ഭാഗത്ത് 10,560 നിയമ ലംഘനങ്ങള്‍ കണ്ടെത്തി.


ഹെല്‍ത്ത് കാര്‍ഡ് ഇല്ലാതിരിക്കല്‍, ഹെല്‍ത്ത് കാര്‍ഡ് പുതുക്കാതിരിക്കല്‍, ഭക്ഷ്യവസ്തുക്കള്‍ മോശം രീതിയില്‍ സൂക്ഷിക്കല്‍, ആരോഗ്യ വ്യവസ്ഥകള്‍ പാലിക്കാതിരിക്കല്‍ എന്നീ നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. ഈ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി.

ആരോഗ്യ, നഗരസഭാ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഡിസംബറില്‍ 22,000 ലേറെ വ്യാപാര സ്ഥാപനങ്ങളിലാണ് ഉദ്യോഗസ്ഥര്‍ പരിശോധകള്‍ നടത്തിയത്. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട ബൂഫിയകള്‍, സലൂണുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ലോണ്‍ട്രികള്‍ അടക്കമുള്ള 15,370 സ്ഥാപനങ്ങളിലും 7,366 മറ്റു വ്യാപാര സ്ഥാപനങ്ങളിലുമാണ് കഴിഞ്ഞ മാസം പരിശോധനകള്‍ നടത്തിയതെന്ന് ജിദ്ദ നഗരസഭാ വക്താവ് മുഹമ്മദ് അല്‍ബഖമി പറഞ്ഞു.

വ്യാപാര സ്ഥാപനങ്ങളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങളെ കുറിച്ച് 940 എന്ന നമ്പറില്‍ ഏകീകൃത കംപ്ലയിന്റ്‌സ് സെന്ററില്‍ ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്ത് എല്ലാവരും സഹകരിക്കണമെന്ന് ജിദ്ദ നഗരസഭ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!