ജിദ്ദ: മദീനയിലെ റൗദാ ശരീഫിൽ സന്ദർശനത്തിനുള്ള വിലക്കുകൾ നീക്കി. ഓരോ 20 മിനിറ്റിലും അപ്പോയ്‌മെൻറ് എടുത്ത് ഇനി റൗദ സന്ദർശിക്കാം. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വർഷത്തിൽ ഒരുതവണ മാത്രമാണ് റൗദാ സന്ദർശിക്കാൻ ഒരാൾക്ക് പെർമിറ്റ് അനുവദിച്ചിരുന്നത്. ഈ നിയന്ത്രണത്തിലാണ് ഇളവ് വരുത്തിയത്. നുസുക് ആപ്പിൽ ഇതിനായി ‘ഇമ്മീഡിയറ്റ് പാത്ത് ‘എന്ന പ്രത്യേക ഓപ്ഷൻ നൽകിയിട്ടുണ്ട്. ഇതുവഴി കൂടുതൽ തവണ സന്ദർശനത്തിന് അവസരം ലഭിക്കുമെന്നതാണ് പ്രത്യേകത. പ്രവാചക പള്ളിയോടടുത്ത സ്ഥലങ്ങളിൽ എത്തിയതിനു ശേഷമാണ് ഈ ഓപ്ഷൻ വഴി പെർമിറ്റ് എടുക്കാൻ സാധിക്കുക. നുസുക് ആപ്പ് മാനേജ്‌മെന്റാണ് ഇക്കാര്യം വിശദീകരിച്ചത്.