റിയാദ്- രാവിലെ ആറു മുതല്‍ രാത്രി 12 വരെ നിര്‍ത്താതെ ഓടുന്ന റിയാദ് മെട്രോ രാത്രി 12ന് ശേഷം എന്ത് ചെയ്യുന്നുവെന്ന ചോദ്യത്തിന് മെട്രോ എഞ്ചിനീയറുടെ മറുപടി ഇങ്ങിനെ. മെട്രോ ഉറങ്ങുകയാണ്. നിരവധി പേരുടെ ചോദ്യത്തിനാണ് റിയാദ് മെട്രോ മെയിന്റനന്‍സ് വിഭാഗം മാനേജര്‍ എഞ്ചിനീയര്‍ മുഹമ്മദ് അല്‍അഖല്‍ ആണ് ഇങ്ങനെ മറുപടി നല്‍കിയിരിക്കുന്നത്. രാവിലെ ആറു മണിക്കാണ് മെട്രോ സര്‍വീസ് തുടങ്ങുന്നത്. അര്‍ധ രാത്രി 12 വരെ നിര്‍ത്താതെ ഓടും. പിറ്റേ ദിവസത്തെ സര്‍വീസിന് മുമ്പ് നിരവധി കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുളളത് കാരണം പിന്നീടത് പാര്‍ക്കിംഗ് കേന്ദ്രത്തിലേക്ക് പോകും. രാവിലെ മെട്രോകളെ ഉണര്‍ത്തല്‍ ചടങ്ങുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
രാത്രി പാര്‍ക്ക് ചെയ്താല്‍ മെട്രോകളുടെ മെയിന്റനന്‍സ് ചാര്‍ട്ട് പരിശോധിക്കുന്ന ചടങ്ങാണ് ആദ്യം. ഇലക്ട്രിക് മെട്രോ ആയതിനാല്‍ എഞ്ചിന്‍ ഓയില്‍ മാറ്റേണ്ടിവരും. കംപാര്‍ട്ട്‌മെന്റ് ശുദ്ധീകരണം നടത്തി അണുവിമുക്തമാക്കല്‍ ജോലികളും ഈ സമയത്ത് നടക്കും. ഏഴ് പാര്‍ക്കിംഗ് കേന്ദ്രങ്ങളാണ് റിയാദ് മെട്രോക്കുള്ളത്. ഏതെങ്കിലും മെട്രോ പ്രവര്‍ത്തനരഹിതമാവുകയോ അല്ലെങ്കില്‍ പകരം സര്‍വീസ് ആവശ്യമാവുകയോ ചെയ്താല്‍ ഈ കേന്ദ്രങ്ങളിലെത്തിക്കും. ഇതെല്ലാം വളരെ പെട്ടെന്നാണ് ചെയ്യാറുളളത്. വളരെ കുറഞ്ഞ സമയമാണ് അറ്റകുറ്റ പണിക്കുള്ളത്. ഇത് വലിയ വെല്ലുവിളി നിറഞ്ഞതാണ്. രാത്രി 12 മണിക്ക് സര്‍വീസ് കഴിഞ്ഞാല്‍ ഒരു മണിക്ക് മുമ്പേ പാര്‍ക്കിംഗ് കേന്ദ്രത്തിലെത്തും. പുലര്‍ച്ചെ 4.30 മുതല്‍ ആറു വരെ പരീക്ഷണയോട്ടം നടക്കും.
നിലവില്‍ റിയാദ് മെട്രോ പദ്ധതിയില്‍ 452 കംപാര്‍ട്ട്‌മെന്റുകളുമായി 190 മെട്രോകളാണുള്ളത്. ജര്‍മനിയിലെ സീമന്‍സ്, കാനഡയിലെ ബൊംബാര്‍ഡിയര്‍, ഫ്രാന്‍സിലെ അല്‍സ്റ്റോം എന്നീ കമ്പനികളാണ് മെട്രോകള്‍ നിര്‍മിച്ചിരിക്കുന്നത്.