മദീന- മദീന മേഖല കഴിഞ്ഞ ദിവസം മുതൽ കനത്ത മഴക്ക് സാക്ഷ്യം വഹിക്കുകയാണ്. വരും മണിക്കൂറുകളിൽ തുടർച്ചയായി മഴ പെയ്യുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. മദീനയിൽ അനുഭവപ്പെട്ട മഴയുള്ള കാലാവസ്ഥയുടെ വിവിധ ദൃശ്യങ്ങൾ സൗദി പ്രസ് ഏജൻസി പുറത്തുവിട്ടു.

മഴയെ തുടർന്ന് വിവിധ പ്രദേശങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളം മാറ്റാനും ഗതാഗത തടസ്സം നീക്കാനും ബന്ധപ്പെട്ട വകുപ്പുകൾ ക്രിയാത്മകമായി പ്രവർത്തിച്ചു.