റിയാദ് : നിയമം ലംഘിച്ച് യുവതിക്ക് സേവനം നല്‍കിയ ജെന്റ്‌സ് സലൂണ്‍ റിയാദ് നഗരസഭ അടപ്പിച്ചു. പുരുഷ ബാര്‍ബര്‍ ഷോപ്പിനകത്തു വെച്ച് യുവതിയുടെ മുടിവെട്ടുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ഇതേ കുറിച്ച് നഗരസഭക്ക് പരാതിയും ലഭിച്ചു. തുടര്‍ന്ന് നഗരസഭക്കു കീഴിലെ ഫീല്‍ഡ് സംഘം സലൂണില്‍ നടത്തിയ പരിശോധനയില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തി. നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിനു മുന്നോടിയായി ചോദ്യം ചെയ്യാന്‍ സ്ഥാപന ഉടമയെ വിളിപ്പിച്ചതായി റിയാദ് നഗരസഭ അറിയിച്ചു.