കൃത്യമായ ടേക്ക് ഓഫ്, ലാൻഡിംഗ് സമയങ്ങൾ പാലിക്കുന്നതിൽ റിയാദിലെ കിംഗ് ഖാലിദ് ഇൻ്റർനാഷണൽ എയർപോർട്ട് ലോകത്ത് ഒന്നാമതെത്തി.
2024 ലെ സിറിയം റിപ്പോർട്ടിലാണ് ലോകത്താകമാനമുള്ള 17678 എയർപോർട്ടുകളിൽ ഒന്നാമതായി റിയാദ് എയർപോർട്ട് തിരഞ്ഞെടുത്തത്.
പെറുവിലെ ലിമ ജോർജ് ഷാവേസ് അന്താരാഷ്ട്ര വിമാനത്താവളവും മെക്സിക്കോ സിറ്റിയിലെ ബെനിറ്റോ ജുവാരസ് അന്താരാഷ്ട്ര വിമാനത്താവളവുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
സൗദി തലസ്ഥാനത്തെ വിമാനത്താവളത്തിൽ 86.65 ശതമാനം വിമാനങ്ങളും കൃത്യമായ സമയത്ത് ടേക്ക് ഓഫ് ചെയ്തപ്പോൾ, 81.79 ശതമാനവും കൃത്യസമയത്ത് എത്തിച്ചേരുന്നു.
60 എയർലൈനുകൾക്കൊപ്പം കുറഞ്ഞത് 115 റൂട്ടുകളെങ്കിലും സർവീസ് നടത്തി, ലോകമെമ്പാടുമുള്ള മികച്ച വിമാനത്താവളങ്ങളുമായി മത്സരിക്കുന്ന വലിയ എയർപോർട്ട് വിഭാഗത്തിലാണ് റിയാദ് എയർപോർട്ട് ഒന്നാമതെത്തിയത്.
സൗദി ദേശീയ വിമാനക്കമ്പനിയായ സൗദിയയും മികച്ച നേട്ടം കൈവരിച്ചു. കൃത്യ സമയം പാലിക്കുന്നതിൽ സൗദിയ രണ്ടാം സ്ഥാനത്തെത്തി.
86.70 ശതമാനത്തോടെ ഒന്നാമതെത്തിയ എയ്‌റോമെക്‌സിക്കോയ്ക്ക് തൊട്ടുപിന്നിലെ 86.35 ശതമാനം പോയിന്റോടെയാണ് സൗദി രണ്ടാം സ്ഥാനത്തെത്തിയത്.
യഥാക്രമം ഡെൽറ്റ എയർലൈൻസ്, ലാറ്റം എയർലൈൻസ്, ഖത്തർ എയർവേയ്‌സ് എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ എത്തിയ മറ്റ് എയർലൈനുകൾ.