റിയാദ്- വെള്ളി, ശനി ദിവസങ്ങളില്‍ തലസ്ഥാന നഗരിയായ റിയാദില്‍ താപനില രണ്ടു ഡിഗ്രി വരെയെത്താന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷകന്‍ അഖീല്‍ അല്‍അഖീല്‍ പറഞ്ഞു. സൗദിയിലെ ചില ഭാഗങ്ങളില്‍ താപനില പൂജ്യത്തിന് താഴെയെത്തും. മദീനയിലെയും റിയാദിലെയും പ്രാന്തപ്രദേശങ്ങളിലാണ് താപനില രണ്ടുഡിഗ്രിവരെയെത്തുക.
തബൂക്കിലെ ഹൈറേഞ്ചുകളില്‍ മഞ്ഞുവീഴ്ചയുണ്ടാകും. അടുത്താഴ്ച ചില ഭാഗങ്ങളില്‍ കനത്ത മഴക്കും സാധ്യതയുണ്ട്. അദ്ദേഹം പറഞ്ഞു. വടക്കന്‍ കാറ്റാണ് ഇപ്പോള്‍ അടിച്ചുവീശുന്നതെന്നും ശനിയാഴ്ച വരെ ശീതക്കാറ്റ് തുടരുമെന്നും മറ്റൊരു കാലാവസ്ഥ നിരീക്ഷകനായ അലി ഇശ്ഖി അറിയിച്ചു. ഈ കാറ്റ് വടക്ക് നിന്ന് തെക്ക് ഭാഗത്തേക്ക് സഞ്ചരിക്കും. തദ്ഫലമായി ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ജിദ്ദയിലും റാബിഗിലും കനത്ത മഴക്ക് സാധ്യതയുണ്ട്. അദ്ദേഹം പറഞ്ഞു.