ജിദ്ദ – ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിറിന്റെ ഭാഗമായ അബ്ശിര്‍ ബിസിനസില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ക്ക് ഏഴു പുതിയ ഫീസുകള്‍ ഏര്‍പ്പെടുത്തി. ഇഖാമ ഇഷ്യു ചെയ്യല്‍ സേവനത്തിന് 51.75 അബ്ശിര്‍ ബിസിനസില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ക്ക് ഏഴു പുതിയ ഫീസുകള്‍ ഏര്‍പ്പെടുത്തി തൊഴിലാളിയെ കുറിച്ച റിപ്പോര്‍ട്ടിന് 28.75 റിയാലും വിദേശികളുടെ പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ 69 റിയാലുമാണ് പുതിയ ഫീസുകള്‍.
റീ-എന്‍ട്രി ദീര്‍ഘിപ്പിക്കാന്‍ 103.5 റിയാലും ഇഖാമ പുതുക്കല്‍ സേവനത്തിന് 51.75 റിയാലും റീ-എന്‍ട്രിയില്‍ സൗദി അറേബ്യ വിട്ട വിദേശ തൊഴിലാളി വിസാ കാലാവധിക്കുള്ളില്‍ രാജ്യത്ത് തിരിച്ചെത്താത്തതിനെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ 70 റിയാലുമാണ് പുതിയ ഫീസുകള്‍.
ഇഖാമ പുതുക്കല്‍ പോലെ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് ഫീസ് ഈടാക്കിയുള്ള സേവനങ്ങള്‍ അബ്ശിര്‍ ബിസിനസ് വഴി നല്‍കുന്നതിന് പകരമാണ് പുതിയ ഫീസുകള്‍. ഇത് അബ്ശിര്‍ ബിസിനസില്‍ വരിചേരാന്‍ തൊഴിലുടമ നല്‍കുന്ന വാര്‍ഷിക പാക്കേജിന്റെ ഭാഗമല്ലെന്നും അബ്ശിര്‍ ബിസിനസ് പറഞ്ഞു.